മലയാളത്തിന്റെ പ്രിയ താരമാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബൻ പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ഫോട്ടോ ചേര്‍ത്തുവെച്ചാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോ ഷെയര്‍ ചെയ്‍തത്. ചൊട്ടയിലെ ശീലം ഇപ്പോഴും തുടരുന്നുവെന്നാണ് ക്യാപ്ഷൻ.  സൈറ്റ് അടിക്കുന്ന ഫോട്ടോയ്‍ക്ക് ഒട്ടേറെ  ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ മുമ്പ് ഷെയര്‍ ചെയ്‍ത ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ടായിരുന്നു.  കടം വാങ്ങിയ യമഹ ബൈക്കില്‍ ഇരുന്ന് ഉള്ള ഒരു ഫോട്ടോ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരുന്നു. ഹെല്‍മറ്റ് എവിടെ എന്ന് ഒരാള്‍ ചോദിച്ചതിന് അന്ന് ഹെല്‍മറ്റ് കണ്ടുപിടിച്ചിട്ടില്ല എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞതും ആരാധകര്‍ തമാശയെന്നോണം ചര്‍ച്ചയാക്കിയിരുന്നു.