Asianet News MalayalamAsianet News Malayalam

'പുല്ലില്ലെങ്കില്‍ പാന്റായാലും മതി', വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

പുല്ലില്ലെങ്കിലും ആടിന് പാന്റായാലും മതിയെന്നാണ് കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്.
 

Kunchacko boban share his photo
Author
Kochi, First Published Jul 6, 2021, 3:04 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. അടുത്തിടെയായി കുഞ്ചാക്കോ ബോബൻ ആരാധകരുട് സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം സംവദിക്കാറുണ്ട്. കുഞ്ചാക്കോ ബോബന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

ആടുകളുടെ ഒപ്പമുള്ള വീഡിയോ ആണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. പുല്ലില്ലെങ്കില്‍ പാന്റായാലും മതിയെന്നാണ് വീഡിയോയ്‍ക്ക് കുഞ്ചാക്കോ ബോബൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് കുഞ്ചാക്കോ ബോബന്റെ വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അടുത്തിടെ ലോക്ക് ഡൗണ്‍ ചലഞ്ചുമായി കുഞ്ചാക്കോ ബോബൻ എത്തിയതും ചര്‍ച്ചയായിരുന്നു.

ഒരു ദിവസവും ആള്‍ക്കാര്‍ക്ക് പ്രചോദനമാകുന്ന ചലഞ്ചുമായിട്ടായിരുന്നു കുഞ്ചാക്കോ ബോബൻ ലോക്ക് ഡൗണ്‍ കാലത്ത് എത്തിയത്.

നിഴല്‍ ആണ് കുഞ്ചാക്കോ ബോബൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios