മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ മുന്നിലാണ് മമ്മൂട്ടി. സാധാരണ പ്രേക്ഷകര്‍ മാത്രമല്ല താരങ്ങള്‍ വരെ മമ്മൂട്ടിയുടെ ആരാധകരാണ്. മമ്മൂട്ടിക്കൊപ്പമുള്ള താരങ്ങളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍ത ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയോട് തന്റെ ഫോട്ടോയും ചേര്‍ത്താണ് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫോട്ടോകളില്‍ ചില സാമ്യങ്ങളുണ്ട് താനും.

ഒരുപോലെയുള്ള ഷര്‍ട്ടുകള്‍ ധരിച്ച ഫോട്ടോ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നു. മറ്റൊന്ന്  ഒരുപോലുള്ള കാറിന്റെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. യാദൃശ്ചികവും മനപൂര്‍വമല്ലാത്തുമായ സാമ്യങ്ങള്‍ എന്നാണ് ഒരു ആരാധകൻ എന്ന നിലയില്‍ കുഞ്ചാക്കോ ബോബൻ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒരുമിച്ചുള്ള ഫോട്ടോയല്ല ഇത് എന്നതാണ് പ്രത്യേകത. സാമ്യം കണ്ടുപിടിച്ച് ചേര്‍ത്തുവച്ചിരിക്കുന്നതാണ് ഫോട്ടോകള്‍. എവിടെ വെച്ചുള്ള ഫോട്ടോകളാണ് എന്നും എഴുതിയിട്ടില്ല. എന്തായാലും ഇത് വലിയ യാദൃശ്ചികത തന്നെ എന്ന് പറയാം.