ഭാര്യ പ്രിയയ്‍ക്കും മകൻ ഇസഹാക്കിനുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ. അടുത്തിടെ മികച്ച കഥാപാത്രങ്ങളിലൂടെ വിസ്‍മയിപ്പിക്കുകയുമാണ് കുഞ്ചാക്കോ ബോബൻ. സാമൂഹ്യ മാധ്യമങ്ങളിലും കുഞ്ചാക്കോ ബോബൻ സജീവമായി ഇടപെടാറുണ്ട്. അവധിക്കാല ആഘോഷത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ താരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കുന്നത്. ചാക്കോച്ചൻ പങ്കുവെച്ച ഒരു പുതിയ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

റിയല്‍ ലൈഫ് ഒരു രാജമല്ലി എന്നാണ് ഭാര്യ പ്രിയയ്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് വത്തിക്കാൻ ഡയറീസ് എന്ന ഹാഷ്‍ടാഗോടെ കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്. അനിയത്തിപ്രാവ് എന്ന സിനിമയിലെ ഗാനം ഉദ്ദേശിച്ചാണ് കുഞ്ചാക്കോ ബോബന്റെ ക്യാപ്ഷൻ. എന്തായാലും കുഞ്ചാക്കോ ബോബന്റെ അവധിക്കാല വീഡിയോ ഹിറ്റായിക്കഴിഞ്ഞു. കുഞ്ചാക്കോ ബോബന്റേതായി 'അറിയിപ്പ്' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിലൂടെ പേരെടുത്ത ശേഷമാണ്'അറിയിപ്പ്' റിലീസ് ചെയ്‍തത്.. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് ഒടിടി റിലീസായി എത്തുകയായിരുന്നു. നെറ്റ്‍ഫ്ലിക്സില്‍ കഴിഞ്ഞ 16 മുതലാണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങിയ. മോശമല്ലാത്ത പ്രതികരണങ്ങളാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിന് ലഭിക്കുന്നത്.

'മാലിക്കി'ന് ശേഷം മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമാണിത്. 'ഹരീഷ്' എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 'രശ്‍മി' എന്നാണ് നായികയായെത്തുന്ന ദിവ്യപ്രഭയുടെ കഥാപാത്രത്തിന്‍റെ പേര്. ദില്ലിയിലെ ഒരു മെഡിക്കല്‍ ഗ്ലൗസ് ഫാക്റ്ററിയില്‍ ജോലിക്ക് എത്തുകയാണ് മലയാളികളായ 'ഹരീഷ്'- 'രശ്‍മി' ദമ്പതികള്‍. മെച്ചപ്പെട്ട ജീവിതത്തിനായി വിദേശത്തേക്ക് പോകണമെന്നാണ് ഇരുവരുടെയും ആഗ്രഹം. കൊവിഡ് കാലത്ത് ഒരു പഴയ വീഡിയോ ഫാക്റ്ററി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നതോടെ ഇരുവരുടെയും ജോലിയെയും ദാമ്പത്യത്തെയും അത് ദോഷകരമായി ബാധിക്കുന്നതുമാണ് ചിത്രത്തില്‍ പറയുന്നത്. സനു വര്‍ഗീസ് ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തില്‍ ഡാനിഷ് ഹുസൈൻ, ലൗവ്‍ലീൻ മിശ്ര, ഫൈസല്‍ മാലിക്, സിദ്ധാര്‍ഥ് ഭദദ്വാജ്, ഡിംപി മിശ്ര തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.