ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്‍ക്കും ഒരു കുഞ്ഞ് പിറന്നത്. ഇസഹാഖ് എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്. കുഞ്ഞ് ജനിച്ച വിവരം സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു കുഞ്ചാക്കോ ബോബൻ അറിയിച്ചത്. ആശംസകളുമായി ആരാധകരും രംഗത്ത് എത്തി. ഇപ്പോഴിതാ കുഞ്ഞിന്റെയും പ്രിയയുടെയും ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

അവരുടെ മുഖത്തെ പുഞ്ചിരി വിലമതിക്കാനാകാത്തതാണ്. കുഞ്ഞിന്റെ ഊഷ്‍മളതയും ഹൃദയമിടിപ്പും  അവള്‍ അനുഭവിക്കുന്നതു കാണുമ്പോള്‍ വലിയ സന്തോഷം. ഇങ്ങനെയൊരു ഫോട്ടോയെടുക്കാൻ ഒരുപാടു കാത്തിരുന്നു. ഇങ്ങനെയൊരു അനുഗ്രഹത്തിനായി കാത്തിരിക്കുന്ന ഓരോ ദമ്പതിമാര്‍ക്കും പ്രാര്‍ഥനകള്‍, ആശംസകള്‍- ഫോട്ടോ പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നു.