അരവിന്ദ് സ്വാമിയും 'രെണ്ടഗം' ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാകുന്നു.
കുഞ്ചാക്കോ ബോബന്റെ (Kunchacko Boban) തമിഴ് ചിത്രം 'രെണ്ടഗ'ത്തിന്റെ (Rendagam) ടീസര്‍ പുറത്തുവിട്ടു. അരവിന്ദ് സ്വാമി (Arvind Swamy)ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫെല്ലിനി ടി പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ നായകനാകുന്നത്.
എസ് സഞ്‍ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ശശികുമാരൻ ആണ് 'രെണ്ടഗം' ചിത്രത്തിന്റെ സഹതിരക്കഥാകൃത്തം സഹ സംവിധായകനും. ഗൗതം ശങ്കര്‍, വിജയ് എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയമുണ്ട്.
മിഥുൻ എബ്രഹാം, ആര്യ, ഷാജി നടേശൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ് എന്നീ ബാനറുകളില്‍ ആണ് 'രെണ്ടഗം' നിര്‍മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം.
കുഞ്ചാക്കോ ബോബന്റെ തമിഴ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചമയം റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ഈഷ റെബ്ബ, ജിൻസ് ഭാസ്‍കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
