Asianet News MalayalamAsianet News Malayalam

'ദുരിതമീ പ്രണയം', ഗർർർ സിനിമയിലെ ആദ്യ ഗാനം, ജൂൺ 14ന് റിലീസാകും

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങളില്‍.

 

Kunchacko Boban Suraj Venjaramoodu film Grrr song hrk
Author
First Published May 26, 2024, 1:38 PM IST

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഗര്‍ര്‍ര്‍. ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ബെന്നി ദയാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'ദുരിതമീ പ്രണയം' എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഡോണ്‍ വിൻസെന്റാണ്.

രചന മനു മഞ്ജിത്താണ്. സംവിധാനം നിര്‍വഹിക്കുന്നത് ജെയ് കെയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജയേഷ് നായരാണ്. ജയ്‌ കെയും പ്രവീണ്‍ എസുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ഷാജി നടേശനും നടന്‍ ആര്യയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂണ്‍ 14ന് ഗർർർ റിലീസാകും. സംവിധായകൻ രതീഷ് ബാലകൃഷ്‍ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍ എന്ന പ്രത്യേകതയുമുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മിഥുൻ എബ്രഹാമുമായ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡിലടക്കം വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവുമുണ്ട്.

കുഞ്ചാക്കോ ബോബന്റെ ഗര്‍‍ര്‍ര്‍ന്റെ പശ്ചാത്തല സംഗീതവും ഡോൺ വിൻസെന്റാണ്. ഡോണ്‍ വിൻസെന്റിനൊപ്പം കൈലാസ് മേനോനും സംഗീതം നിര്‍വഹിക്കുമ്പോള്‍ ടോണി ടാര്‍സും പങ്കാളിയാകുന്നു. സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ വിഎഫ്എക്സ് എഗ് വൈറ്റ് ആണ്. കല രഖില്‍ നിര്‍വഹിച്ചിരിക്കുന്ന ഗര്‍ര്‍ര്‍ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷബീര്‍ മലവട്ടത്ത്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ  ശ്രീജിത്ത് ശ്രീനിവാസൻ, അഡീഷണൽ ഡയലോഗുകൾ ആര്‍ജെ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ വൈശാഖ് സുഗുണൻ, ഡിസൈൻ ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആര്‍ഒ: ആതിര ദിൽജിത്ത് എന്നിവരുമാണ് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഗര്‍ര്‍ര്‍ന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: ശനിയാഴ്‍ച വമ്പൻ കുതിപ്പ്, കേരള കളക്ഷനില്‍ ഞെട്ടിക്കുന്ന ടര്‍ബോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios