മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബൻ.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ (Kunchacko Boban). അച്ഛൻ ബോബൻ കുഞ്ചാക്കോ നിര്‍മിച്ച ചിത്രത്തിലൂടെ തന്നെയാണ് കുഞ്ചാക്കോ ബോബൻ ആദ്യമായി വെള്ളിത്തിരിയിലെത്തിയതും. മലയാള ചലച്ചിത്ര നടനും നിർമ്മാതാവും സംവിധായകനുമായിരുന്നു ബോബൻ കുഞ്ചാക്കോ. അച്ഛനും അമ്മ മോളിക്കും വിവാഹ വാര്‍ഷികം ആശംസിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

ബോബനും മോളിയും. എല്ലാവര്‍ക്കും അച്ഛൻ ഹീറോ ആയിരിക്കും. അമ്മ സൂപ്പര്‍ഹീറോയും. കുടുംബം, സുഹൃത്തുക്കൾ, സിനിമകൾ, ജീവിതം എന്നിവയെക്കുറിച്ച് എല്ലാം എന്നെ പഠിപ്പിച്ച ദമ്പതികൾക്ക് വിവാഹ വാർഷിക ആശംസകൾ. മിസ്റ്റർ ബോബൻ, നിങ്ങളെ ഇവിടെ മിസ്സ്‌ ചെയ്യുന്നു, പക്ഷേ നിങ്ങൾ സ്വർഗ്ഗത്തിൽ നിന്ന് ഞങ്ങളെ കാണുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം, ഉമ്മ എന്നുമാണ് കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്.

View post on Instagram

ഒറ്റ് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ് എന്നീ ബാനറുകളില്‍ ആണ് ഒറ്റ് നിര്‍മിക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനവേളയില്‍ത്തന്നെ ഒറ്റ് ചര്‍ച്ചയായിരുന്നു. ഭരതന്‍റെ സംവിധാനത്തില്‍ 1996ല്‍ പ്രദര്‍ശനത്തിനെത്തിയ 'ദേവരാഗത്തിലാണ് അരവിന്ദ് സ്വാമി ഇതിനുമുന്‍പ് മലയാളത്തില്‍ അഭിനയിച്ചത്.

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫെല്ലിനി ടി പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രാഹണം വിജയ്, വസ്‍ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചമയം റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍, ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം.