1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ചിത്രമാണ് ദി കുങ്ഫു മാസ്റ്റര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.  

നീതാ പിള്ള, ജിജി സ്ക്കറിയ, സനൂപ്, അഞ്ജു ബാലചന്ദ്രൻ, സൂരജ് എസ്. കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 
ഹിമാലയന്‍ താഴ്‌വരകളിലായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം. ഫുൾ ഓൺ ബാനറിൽ ഷിബു തെക്കുംപുറം നിർമ്മിക്കുന്ന  ചിത്രത്തിന്റെ ഛായാഗ്രഹണം  മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജനുവരിയില്‍ ചിത്രം പ്രദർശനത്തിനെത്തും.