ഉർവ്വശിയുടെ ഭർത്താവ് ശിവാസ് സംവിധാനം

ഉര്‍വ്വശി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന എൽ ജഗദമ്മ ഏഴാം ക്ളാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലുമായി പൂര്‍ത്തിയായി. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശിയും ഫോസിൽ ഹോൾഡിംഗ്സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കഥാപാത്രവും തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകങ്ങളെന്ന് അണിയറക്കാര്‍ പറയുന്നു. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ് ഇതെന്നും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരോടൊപ്പം അന്‍പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അനിൽ നായർ ആണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. എഡിറ്റിംഗ് ഷൈജൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശരവണൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൽ ബഷീർ, കലാസംവിധാനം രാജേഷ് മേനോൻ, കോസ്റ്റ്യൂംസ് കുമാർ എടപ്പാൾ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ ധനേശൻ, പ്രൊഡക്ഷൻ മാനേജർ ആദർശ് സുന്ദർ, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ മുകേഷ്, സക്കീർഹുസൈൻ, അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണു വിശിക, ഷോൺ സോണി, പോസ്റ്റർ ഡിസൈനിംഗ് ജയറാം രാമചന്ദ്രൻ, 
പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : നടി ഏമി ജാക്സണ്‍ വിവാഹിതയാവുന്നു, മോതിരക്കൈമാറ്റം ആല്‍പ്‍സ് പര്‍വതനിരകളില്‍: ചിത്രങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം