ചിത്രങ്ങള്‍ പുറത്തുവിട്ടത് സോഷ്യല്‍ മീഡിയയിലൂടെ

ഇന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയും ബ്രിട്ടീഷ് മോഡലുമായ ഏമി ജാക്സണ്‍ വിവാഹിതയാവുന്നു. ഇംഗ്ലീഷ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്‍വിക്ക് ആണ് വരന്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വതനിരയില്‍ വച്ചുള്ള മോതിരംമാറ്റത്തിന്‍റെ മനോഹര ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഏമി ജാക്സണും എഡ് വെസ്റ്റ്‍വിക്കും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യമെത്തിയത് 2022 ല്‍ ആയിരുന്നു. 2023 ല്‍ തങ്ങള്‍ക്കിടയിലെ ബന്ധം ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഹലോ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഏമിയുമൊത്ത് വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള തീരുമാനം എഡ് വെസ്റ്റ്‍വിക്ക് സൂചിപ്പിച്ചിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് അന്ന് എഡിന്‍റെ പ്രതികരണം ഇപ്രകാരമായിരുന്നു- അതെ, നൂറ് ശതമാനം. എന്‍റെ അച്ഛന്‍റെയും അമ്മയുടെയും ഇഴയടുപ്പമുള്ള ബന്ധം കണ്ടാണ് ഞാന്‍ വളര്‍ന്നത്. അവരുടെ ബന്ധത്തെയാണ് ഞാന്‍ മാതൃകയാക്കുന്നത്, എഡ് വെസ്റ്റ്‍വിക്ക് പറ‍ഞ്ഞിരുന്നു.

View post on Instagram

അതേസമയം ഏമി ജാസ്കന്‍റെ രണ്ടാം വിവാഹമാണ് ഇത്. ഹോട്ടല്‍ വ്യവസായി ജോര്‍ജ് പനയോറ്റൂ ആയിരുന്നു അവരുടെ ആദ്യ ഭര്‍ത്താവ്. 2015 ല്‍ ആയിരുന്നു ഈ വിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ 2019 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 

ബ്രിട്ടണും അയര്‍ലന്‍ഡിനും ഇടയിലുള്ള ഐല്‍ ഓഫ് മാന്‍ ദ്വീപില്‍ 1992 ല്‍ ജനിച്ച ഏമി ജാക്സണ്‍ കൗമാരകാലത്തുതന്നെ മോഡലിംഗ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. 15-ാം വയസില്‍ അമേരിക്കയിലെ മിസ് ടീന്‍ വേള്‍ഡ് ടൈറ്റില്‍ നേടി. തമിഴ് ചിത്രം 2010 ല്‍ പുറത്തിറങ്ങിയ മദ്രാസപട്ടിണത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചു. 

ALSO READ : കാത്തിരിപ്പ് ചുരുങ്ങുന്നു; 'വിടാ മുയര്‍ച്ചി' അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം