ഗുരുവായൂര്‍ അമ്പലത്തില്‍ നൃത്തവേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ജൂഹി ഷെയര്‍ ചെയ്‍തിരിക്കുന്നത്


ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലെ ലക്ഷ്‍മിയെന്ന ലച്ചുവായി പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ താരമാണ് ജൂഹി രുസ്‍തഗി. വീണ്ടും നൃത്തവേദിയില്‍ മടങ്ങിയെത്തിയതിന്റെ വിശേഷം പങ്കുവയ്‍ക്കുകയാണ് ജൂഹി. നൃത്തവേഷത്തിലുള്ള ജൂഹിയുടെ ഫോട്ടോയും വൈറലാകുകയാണ്.

View post on Instagram

ഗുരുവായൂര്‍ അമ്പലത്തില്‍ നൃത്തവേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ജൂഹി ഷെയര്‍ ചെയ്‍തിരിക്കുന്നത്. എട്ട് വര്‍ഷത്തിനു ശേഷമാണ് നൃത്തവേദിയിലെന്ന് ജൂഹി പറയുന്നു. രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്‍തഗിയുടെയും മലയാളിയായ ഭാഗ്യലക്ഷ്‍മിയുടെയും മകളാണ് ജൂഹി. ഫാഷൻ ഡിസൈൻ കോഴ്‍സ് ചെയ്യുകയാണ് ഇപ്പോള്‍ ജൂഹി.