Asianet News MalayalamAsianet News Malayalam

കണ്ണൻ പട്ടാമ്പിക്കെതിരായ പീഡന പരാതി; കേസെടുത്തിട്ടും അറസ്റ്റില്ല, മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി യുവ ഡോക്ട‍ർ

പട്ടാമ്പിയിലെ ആശുത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ അടുത്ത് ചികിത്സക്കെത്തിയതാണ് കണ്ണൻ പട്ടാമ്പി. ഡോക്ടറുടെ റൂമിലെത്തിയ കണ്ണൻ ലൈംഗിക ചുവയോടെ സംസാരിക്കുകയും അത് എതിർത്തപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി

lady doctor gave complaint against kannan pattambi to cm pinarayi
Author
Pattambi, First Published Aug 5, 2021, 5:25 PM IST

പട്ടാമ്പി: സിനിമാ പ്രവർത്തകനായ കണ്ണൻ പട്ടാമ്പിക്കെതിരായ പീഡന പരാതിയിയിൽ അറസ്റ്റ് വൈകുന്നതിനെതിരെ പട്ടാമ്പിയിലെ യുവ ഡോക്ടർ രംഗത്ത്. ഡോക്ടറുടെ പരാതിയിൽ പട്ടാമ്പി പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നെങ്കിലും ഇതുവരെ കണ്ണൻ പട്ടാമ്പിയെ അറസ്റ്റ് ചെയ്യ്തിരുന്നില്ല. ഇതോടെ ഡോക്ടർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി.

2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. പട്ടാമ്പിയിലെ ആശുത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ അടുത്ത് ചികിത്സക്കെത്തിയതാണ് കണ്ണൻ പട്ടാമ്പി. ഡോക്ടറുടെ റൂമിലെത്തിയ കണ്ണൻ ലൈംഗിക ചുവയോടെ സംസാരിക്കുകയും അത് എതിർത്തപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.

ഡോക്ടറുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ആഴ്ചകളായിട്ടും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിൽ ആണെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇത് വിശ്വസനീയമല്ലെന്ന് ഡോക്ടർ പറയുന്നു. അറസ്റ്റ് വൈകുന്നതിനെതിരെ ഡോക്ടർ, മുഖ്യമന്ത്രിയ്ക്കും DGPയ്ക്കും പരാതി നൽകി. അതേസമയം അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios