ആരോഗ്യ പ്രശ്‍നങ്ങള്‍ വിവരിച്ച് സീരിയല്‍ താരം ലക്ഷ്‍മി പ്രമോദ്.

സീരിയൽ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ലക്ഷ്‍മി പ്രമോദ്. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെയും തന്റെ യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായി തന്റെ വിശേഷങ്ങളെല്ലാം ലക്ഷ്‍മി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഒരു മാസമായി യൂട്യൂബിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമൊക്കെ മാറിനിന്നതിന്റെ കാരണമാണ് പുതിയ വ്‌ളോഗിൽ താരം സംസാരിക്കുന്നത്. തന്റെയും മക്കളുടെയും ചില ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് വീഡിയോ എടുക്കാൻ സാധിക്കാതെയിരുന്നതെന്ന് ലക്ഷ്മി പറയുന്നു. "കുഞ്ഞുങ്ങൾക്ക് വയ്യാതെയായി എന്ന് പറഞ്ഞാൽ പോലും നെഗറ്റീവ് പറയുന്നവർ ഉള്ളതുകൊണ്ടാണ് യൂട്യൂബ് ചാനൽ വഴി അപ്ഡേറ്റ് ചെയ്യാതിരുന്നത്. മോളുടെ ചെവിയിൽ തുടങ്ങിയതാണ് പ്രശ്നം. എന്തിനാണ് ഇത്ര ചെറുപ്പത്തിൽ മോൾക്ക് സെക്കൻഡ് സ്റ്റഡ് കുത്തിയതെന്ന് പലരും ചോദിച്ചിരുന്നു. അവളുടെ ഇഷ്ടപ്രകാരം ചെയ്തതാണ്. നമ്മളോടല്ലേ അവരുടെ ആഗ്രഹം പറയാൻ പറ്റൂ. കളിക്കുന്നതിനിടയിൽ ഡോറിൽ കമ്മൽ കുരങ്ങി ചെവിയിലെ മാംസം പുറത്തുവന്നു. പിന്നീട് അത് പഴുത്തു. തുടക്കത്തിൽ വേദനയൊന്നും മോളും ഞങ്ങളോട് പറഞ്ഞില്ല. പിന്നീട് ആശുപത്രിയിൽ കൊണ്ടുപോകേണ്ടതായി വന്നു.

YouTube video player

അതിനുശേഷം എനിക്ക് വയറുവേദന വന്നു. കല്ലായിരുന്നു പ്രശ്നം. മൂന്ന് കല്ലുകൾ ഉണ്ടായിരുന്നു. വേദന പിടിച്ചു നിൽക്കുന്ന ആളാണ് ഞാൻ. പക്ഷേ ഇത് സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു. വേദന സഹിക്കാൻ കഴിയാതെ എന്തെങ്കിലും എടുത്തു കഴിച്ചു മരിച്ചാലോ എന്ന് വരെ ആലോചിച്ചു പോയി. പ്രസവ വേദന പോലും ഇത്രയുമില്ലായിരുന്നു. ഒരുപാട് പെയിൻ കില്ലറൊക്കെ കഴിച്ച് ഓക്കെയായി തിരിച്ചെത്തുമ്പോഴാണ് അടുത്തത് വന്നത്. ഇത്തവണ മോണയിൽ പഴുപ്പ് ആയിരുന്നു.

വീണ്ടും പെയിൻ കില്ലർ കഴിച്ചു. മോണ കീറി പല്ലെടുത്തപ്പോഴാണ് ആശ്വാസം കിട്ടിയത്. എന്റെ ആരോഗ്യം ഒരുവിധം ശരിയായപ്പോൾ മകനെ ആശുപത്രിയിൽ ആക്കേണ്ട അവസ്ഥയായി. ചെവിയിൽ നിന്ന് രക്തം ഒലിക്കുന്നത് കണ്ട് വല്ലാതെ പേടിച്ചു. ഇയർ പാനൽ കട്ടായത് കാരണമായിരുന്നു ബ്ലീഡിങ് വന്നത്. അതിന്റെ ട്രീറ്റ്മെന്റുകളുമായി മുന്നോട്ടുപോകുന്നു. ഇതെല്ലാം കാരണമാണ് വീഡിയോ എടുക്കാൻ സാധിക്കാതിരുന്നത്", ലക്ഷ്‍മി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക