ക്യാരക്ടര്‍ റോളുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലക്ഷ്‍മി പ്രിയ. മകളുടെ ജന്മദിനത്തില്‍ ലക്ഷ്‍മി പ്രിയ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. മകളുടെ ഫോട്ടോയും ലക്ഷ്‍മി പ്രിയ ഷെയര്‍ ചെയ്‍തിട്ടുണ്ട്. അമ്മയുടെ കാത്തിരിപ്പിന്, സ്വപ്‍നത്തിന്, പ്രതീക്ഷയ്ക്ക്, പ്രത്യാശയ്ക്ക് ഇന്ന് അഞ്ചു വയസ്സ് തികയുന്നുവെന്നാണ് ലക്ഷ്‍മി പ്രിയ എഴുതിയിരിക്കുന്നത്. കൊവിഡ് കാരണം ആഘോഷങ്ങൾ ഇല്ല. എല്ലാവരും മോളെ അനുഗ്രഹിക്കണം എന്നും ലക്ഷ്‍മി പ്രിയ പറയുന്നു.

അമ്മയുടെ കാത്തിരിപ്പിന്, സ്വപ്‍നത്തിന്, പ്രതീക്ഷയ്ക്ക്, പ്രത്യാശയ്ക്ക് ഇന്ന് അഞ്ചു വയസ്സ് തികയുന്നു. അഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു തുലാം മാസത്തിൽ വൈകിട്ട് 5.51 ന് ദേവി മൂകാംബികയും ഗുരുവായൂർ കണ്ണനും ചേർന്ന് സമ്മാനിച്ച കണ്മണി, എല്ലാ നവംബർ 6 തലേന്നും  അമ്മ സൂപ്പർ എക്സയിറ്റെഡ് ആയി ഇങ്ങനെ നിന്നെയും നോക്കി ഇരിക്കാറുണ്ട്.  ഐസിയുവിന്റെ വാതിൽക്കലിൽ നിന്നെ ഒരു നോക്കു കാണാൻ കാത്തു നിന്നപ്പോൾ ആണ് ആദ്യമായി സാനിട്ടയ്‌സറും മാസ്‍കും ഉപയോഗിക്കുന്നത്. ഇന്നതൊക്കെ ജീവിതത്തിന്റെ ഭാഗമായി. 

ഞാൻ ആദ്യമായി സ്‍പർശിച്ച നിന്റെ കാൽപ്പാദങ്ങളിൽ ഇന്നും ആദ്യമായി തൊട്ട അനുഭൂതിയോടെ തൊടുന്നു. 

നീ എന്നത് എന്തുതരം വികാരമാണ് എന്ന് എനിക്ക് പറഞ്ഞറിയിക്കുവാൻ കഴിയില്ല. പൊന്നുമകൾ ദീർഘായുസ് ആയി ഇരിക്കുക , സന്തോഷവതിയായി ഇരിക്കുക, സൗഭാഗ്യവതിയായി ഇരിക്കുക. മണ്ണിനെ അറിയുക, മനുഷ്യനെ അറിയുക, നല്ല മനുഷ്യനായി പ്രകൃതി സ്‍നേഹിയായി നല്ല ഭക്തിയോടെ വളരുക. നാല് പിറന്നാളുകളും ഗംഭീരമായി ആഘോഷിച്ചു. കൊവിഡ് കാരണം ഈ തവണ ആഘോഷങ്ങൾ ഇല്ല. എല്ലാരും മോളെ അനുഗ്രഹിക്കണം. എന്ന് ലക്ഷ്‍മി പ്രിയ ഒപ്പ്.