മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. ലാല്‍ ജോസ് ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച.

കോളേജ് കാലത്തെ ഫോട്ടോയാണ് ലാല്‍ ജോസ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്നെ കണ്ടുപിടിക്കാമോയെന്നാണ് ലാല്‍ ജോസ് ചോദിക്കുന്നത്. ഒട്ടേറെ പേര്‍ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ചിലര്‍ ലാല്‍ ജോസിനെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് ചിലര്‍ക്ക് തിരിച്ചറിയാനാകുന്നില്ല. കൊടൈക്കനാല്‍ ട്രിപ്പിന്റെ ഫോട്ടോയാണ് ലാല്‍ ജോസ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.