മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്‍ജു വാര്യരാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ കാസ്റ്റിംഗ് കോള്‍ സംബന്ധിച്ചാണ് വാര്‍ത്ത. മധു വാര്യര്‍ തന്നെയാണ് ഇക്കാര്യം അറിയിക്കുന്നത്. ചിത്രത്തിന്റെ പേരില്‍ എന്റെങ്കിലും തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അവ അവഗണിക്കേണ്ടതാണ് എന്നാണ് മധു വാര്യര്‍ പറയുന്നത്.

ലളിതം സുന്ദരം എന്ന ചലച്ചിത്രത്തിനു വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന അഭിനേതാക്കളെ ആവശ്യമുണ്ട് എന്ന പരസ്യത്തിലേക്ക് കഴിഞ്ഞ ഡിസംബര്‍ 15 ലരെ വന്ന അപേക്ഷകളില്‍ നിന്ന് അര്‍ഹരായവരെ തെരഞ്ഞെടുത്ത് സിനിമ ചിത്രീകരണം ആരംഭിച്ചു. ആയതിനാല്‍ ആ കാസ്റ്റിംഗ് കോള്‍ ഇപോള്‍ നിലവില്‍ ഇല്ലാത്തതാണെന്നും ഈ ചിത്രത്തിന്റെ പേരില്‍ എന്തെങ്കിലും വ്യാജ സന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അവ പാടെ അവഗണിക്കേണ്ടതാണെന്നും അഭ്യര്‍ഥിക്കുന്നതായി മധു വാര്യര്‍ പറയുന്നു.

ബിജു മേനോൻ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

പ്രമോദ് മോഹൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.