Asianet News MalayalamAsianet News Malayalam

Puneeth Rajkumar Death| കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന് വിട നൽകി നാട്

പൊതുദർശനമുണ്ടായിരുന്ന കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് വിലാപയാത്രയിൽ ഭാഗമായത് പതിനായിരങ്ങളാണ്. 46ആം വയസ്സിലെ പുനീത് രാജ്കുമാറിന്‍റെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര പ്രവർത്തകർക്കും ആരാധകർക്കും ഉൾക്കൊള്ളാനായിട്ടില്ല. ജൂനിയർ എൻടിആർ പ്രഭു ദേവ യെഷ് രശ്മിക മന്താന എസ്എം കൃഷ്ണ മുഖ്യമന്ത്രി ബൊമ്മയ് അടക്കം സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. 

last rites of Kannada super star Puneeth Rajkumar completes
Author
Kanteerava Studio Main Road, First Published Oct 31, 2021, 10:02 AM IST

കന്നഡ (Kannada) സൂപ്പർ താരം പുനീത് രാജ്കുമാറിന്(Puneeth Rajkumar) വിട നൽകി നാട്. പൂർണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ. സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പടെ പതിനായിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. രാജ്കുമാറിന്റെ സമാധിയിടമുള്ള കണ്ഠീരവ സ്റ്റുഡിയോയിലെ (Kanteerava Studios in Bengalur) ആറ് അടി മണ്ണിലായിരുന്നു പ്രിയ താരത്തിന് അന്ത്യ വിശ്രമമൊരുങ്ങിയത്.  പൊതുദർശനമുണ്ടായിരുന്ന കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് വിലാപയാത്രയിൽ ഭാഗമായത് പതിനായിരങ്ങളാണ്. 46ആം വയസ്സിലെ പുനീത് രാജ്കുമാറിന്‍റെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര പ്രവർത്തകർക്കും ആരാധകർക്കും ഉൾക്കൊള്ളാനായിട്ടില്ല.

ഞെട്ടൽ മാറാതെ സിനിമാലോകം; പുനീതിന്‍റെ ആഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്യും

Image

ഹൃദയാഘാതം, കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്‍കുമാര്‍ (46) അന്തരിച്ചു

ജൂനിയർ എൻടിആർ പ്രഭു ദേവ യെഷ് രശ്മിക മന്താന എസ്എം കൃഷ്ണ മുഖ്യമന്ത്രി ബൊമ്മയ് അടക്കം സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. തലേദിവസം വരെ ടെലിവിഷൻ പരിപാടികളിൽ സജീവമായിരുന്ന താരം ഹൃദയാഘാതം കാരണം അന്തരിച്ചതിന്റെ ഞെട്ടലിലാണ് കർണാടക. തിങ്കളാഴ്ച വരെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണാടകയില്‍. 

Image

'സുഖമില്ലെന്ന് പറഞ്ഞാണ് പുനീത് വന്നത്, ബിപിയും ഹൃദയമിടിപ്പും സാധാരണമായിരുന്നു': ഡോക്ടര്‍ പറയുന്നു

ബാലതാരമായി അഭിനയിച്ചത് കൂട്ടിയാലും അന്‍പതില്‍ താഴെ ചിത്രങ്ങള്‍ മാത്രമാണ് പുനീത് അഭിനയിച്ചത്,  എന്നിട്ടും ഈ തലമുറ സാന്‍ഡല്‍വുഡ് താരങ്ങളില്‍ മറ്റാരെക്കാളും പ്രേക്ഷകപ്രീതി നേടാന്‍ പുനീതിന് സാധിച്ചിരുന്നു. എക്കാലത്തെയും വലിയ കന്നഡ സൂപ്പര്‍താരം രാജ്‍കുമാറിന്‍റെ മകന്‍ എന്നതും മികച്ച അഭിനേതാവ് എന്നതുമായിരുന്നു രണ്ട് കാരണങ്ങള്‍. എന്നാല്‍ പ്രേക്ഷകരുടെ ഈ പ്രീതിക്ക് പിന്നില്‍ മൂന്നാമതൊരു കാരണം കൂടി ഉണ്ടായിരുന്നു. സമൂഹത്തോട് അത്രയും ബന്ധപ്പെട്ടുജീവിച്ച താരമായിരുന്നു അദ്ദേഹം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വരുമാനത്തിന്‍റെ ഒരു ഭാഗം നീക്കിവെക്കാന്‍ മടി കാട്ടാതിരുന്ന ആളായിരുന്നു പുനീത് രാജ്കുമാര്‍.

Image

സങ്കടം ഉള്ളിലൊതുക്കി ജൂനിയർ എൻടിആറും റാണയും; പുനീതിന്റെ വിയോ​ഗം താങ്ങാനാകാതെ താരങ്ങൾ

കൊവിഡ് ആദ്യതരംഗത്തിന്‍റെ സമയത്ത് കര്‍ണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്‍തത്. വടക്കന്‍ കര്‍ണ്ണാടകയിലെ പ്രളയത്തിന്‍റെ സമയത്ത് ഇതേ നിധിയിലേക്ക് 5 ലക്ഷവും നല്‍കി. നടന്‍ എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം. ഗായകന്‍ എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്‍കുന്ന നിരവധി കന്നഡ മീഡിയം സ്‍കൂളുകള്‍ ഉണ്ടായിരുന്നു. മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അമ്മയ്ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം. 

Image

അച്ഛന്‍ ഡോ: രാജ്‍കുമാറിന്‍റെ പേരിലുള്ള ട്രസ്റ്റ് വഴിയും ഒട്ടേറെ സഹായങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു. സ്‍കൂളുകള്‍ക്കൊപ്പം അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്ക്കുവേണ്ടിയും അദ്ദേഹം സഹായം നല്‍കിയിട്ടുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്‍റെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ക്യാംപെയ്‍നുകളുടെയും ഭാഗമായിട്ടുണ്ട് പലപ്പോഴും പുനീത്. കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള ബോധവത്‍കരണത്തിനായി 2013ല്‍ സര്‍വ്വശിക്ഷാ അഭിയാന്‍റെ അംബാസഡര്‍ ആയിരുന്നു അദ്ദേഹം. മരിക്കുമ്പോഴും തന്‍റെ മറ്റൊരാഗ്രവും നിറവേറ്റിയാണ് പുനീത് രാജ്‍കുമാര്‍ മടങ്ങുന്നത്. അച്ഛനെപ്പോലെ മരണശേഷം നേത്രദാനം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. ബംഗളൂരുവിലെ നാരായണ നേത്രാലയയിലൂടെയാണ് നേത്രദാനം നടക്കുക. രണ്ട് പേര്‍ക്ക് കാഴ്ച പകര്‍ന്നാണ് പ്രേക്ഷകലക്ഷങ്ങളുടെ പ്രിയതാരത്തിന്‍റെ മടക്കം. 

വരുമാനത്തിന്‍റെ നിശ്ചിതഭാഗം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ച താരം

Follow Us:
Download App:
  • android
  • ios