പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.
കൊച്ചി: അഹാന കൃഷ്ണയും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് അടി. അക്ഷൻ പാക്കിഡ് ഫാമിലി എന്റർടെയ്നർ ആയ ചിത്രം ഏപ്രിൽ 14ന് തിയറ്ററുകളിൽ എത്തി. ഇതിനകം മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.
പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. 'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.
എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകന്‍ പ്രശോഭ് വിജയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ ഏപ്രില്‍ 14 ഇറങ്ങി തീയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന അടി ചിത്രം ട്രെയിനില്‍ ഇരുന്ന് മൊബൈലില്‍ കാണുന്ന ഒരാളാണ് ചിത്രത്തിലുള്ളത്.
എവിടെയാണ് സംഭവം എന്നൊ, കൂടുതല്‍ കാര്യങ്ങളോ സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യം അന്വേഷിക്കുന്ന നിരവധി കമന്‍റുകള്‍ പോസ്റ്റിന് അടിയില്‍ ഉണ്ട്.
ദുല്‍ഖര്‍ സല്‍മാനാണ് അടിയുടെ നിര്‍മ്മാതാവ്. 'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകൻ', 'കുറുപ്പ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം. അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.
'സാഗറിന്‍റേത് പ്രണയ സ്ട്രാറ്റജി'? സെറീനയോട് സംശയം പങ്കുവച്ച് റെനീഷ
