ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‍കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലത മങ്കേഷ്‍കറെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ലതാ മങ്കേഷ്‍കറുടെ ആരോഗ്യനില ഗുരുതരമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യനില ഗുരുതരമാണെന്ന വാര്‍ത്ത ശരിയല്ലെന്ന് ലത മങ്കേഷ്‍കറുടെ മരുമകള്‍ രചന ഷാ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

എല്ലാ വാര്‍ത്തയും ശരിയല്ല. ആരോഗ്യനില ഗുരുതരമല്ല. ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. ഉടൻ ആരോഗ്യവതിയാകും- രചന ഷാ പറയുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയാണ് ലതാ മങ്കേഷ്‍കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.