വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 

ലയാള സിനിമയുടെ ചിരിമുഖമായിരുന്നു കെ.ടി.എസ്.പടന്നയിൽ. അദ്ദേഹത്തിന്റെ വിയോ​ഗത്തിന്റെ വേദനയിലാണ് സിനിമാ ലോകം. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത മരട് സിനിമയിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. ഇപ്പോഴിതാ മരട് സിനിമയിൽ നിന്നുള്ള അദ്ദേഹത്തിന്റെ രംഗങ്ങൾ അണിയറപ്രവര്‍ത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം വൈകിട്ട് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ മരിച്ച് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയിലും വിട പറയുന്നത്. നാടകങ്ങളിലൂടെ അഭിനയ ജീവിതം തുടങ്ങിയ പടന്നയില്‍ രണ്ട് പതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു. 

ഹാസ്യവേഷങ്ങളിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധേയനാകുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച സിനിമകളാണ്. പടന്നയിൽ തായി സുബ്രഹ്മണ്യനെന്ന പേര് മാറ്റിയാണ് കെടിഎസ് പടന്നയിലെന്നാക്കിയത്. 

"

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona