Asianet News MalayalamAsianet News Malayalam

റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് 'ലിയോ'യിലെ സീനുകള്‍ ചോര്‍ന്നു; കര്‍ശന നടപടിയുമായി നിര്‍മ്മാതാക്കള്‍

ലീക്ക്ഡ് എന്ന ഹാഷ് ടാ​ഗോടെയാണ് പുറത്തെത്തിയ സീനുകള്‍ പ്രചരിക്കപ്പെടുന്നത്

leo film scenes leaked hours before release makers acted swiftly thalapathy vijay lokesh kanagaraj nsn
Author
First Published Oct 18, 2023, 9:02 PM IST

തെന്നിന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ് വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ. ആരാധകരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് നാളെയാണ്. കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ അഡ്വാന്‍സ് ബുക്കിംഗില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഇതിനകം ചിത്രം. എന്നാല്‍ ഇപ്പോഴിതാ നിര്‍മ്മാതാക്കള്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് ചിത്രത്തിലെ ചില രം​ഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

ഏതോ തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച 9 സെക്കന്‍ഡും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള രം​ഗങ്ങളാണ് എക്സില്‍ കാര്യമായി പ്രചരിക്കുന്നത്. സെന്‍സറിം​ഗിനോ മറ്റോ ഉള്ള പ്രിവ്യൂവിന്‍റെ ഭാ​ഗമായി നടത്തിയ പ്രദര്‍ശനത്തിന് ഇടയില്‍ ചിത്രീകരിച്ചതെന്ന് തോന്നിപ്പിക്കുന്ന രം​ഗങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ലീക്ക്ഡ് എന്ന ഹാഷ് ടാ​ഗോടെയാണ് പുറത്തെത്തിയ സീനുകള്‍ പ്രചരിക്കപ്പെടുന്നത്. എക്സില്‍ ഇതിനകം 76,000ല്‍ അധികം പോസ്റ്റുകള്‍ ഈ ഹാഷ് ടാ​ഗോടെ എത്തിയിട്ടുണ്ട്. കൂടുതല്‍ പോസ്റ്റുകളും വീഡിയോ അടങ്ങിയതുമാണ്.

 

അതേസമയം വിജയ് ആരാധകര്‍ വൈകാരികതയോടെയാണ് ഇതിനോട് പ്രതികരിക്കുന്നത്. ഇത്രയും മനുഷ്യരുടെ ദീര്‍ഘനാളത്തെ അധ്വാനത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തി അവസാനിപ്പിക്കണമെന്ന് എക്സില്‍ ആഹ്വാനം ഉയരുന്നുണ്ട്. കര്‍ശന നടപടിയുമായി നിര്‍മ്മാതാക്കളും രം​ഗത്തെത്തിയിട്ടുണ്ട്. ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്സ് ഹാന്‍ഡിലുകള്‍ സസ്പെന്‍ഡ് ചെയ്തുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇതിനെ പ്രതിരോധിക്കുന്നത്. ബ്ലോക്ക് എക്സ്, മാസ്ബങ്ക് ആന്‍റിപൈറസി തുടങ്ങിയ ആന്‍റി പൈറസി കമ്പനികള്‍ക്കാണ് ഇതിനായുള്ള ചുമതല നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നല്‍കിയിരിക്കുന്നത്. ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്സ് ഹാന്‍ഡിലുകള്‍ തങ്ങളെ അറിയിക്കണമെന്ന് അവര്‍ അറിയിച്ചിട്ടുമുണ്ട്. 

ALSO READ : 'പ്രേമം' പുറത്തിറങ്ങും മുന്‍പ് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു, 'ലിയോ' റിലീസിന് മുന്‍പ് ലോകേഷും പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios