ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മുതല്‍ ട്രെയ്‍ലര്‍ റിലീസ് ഡേറ്റ് അനൌണ്‍സ്‍മെന്‍റ് പോസ്റ്ററില്‍ വരെ ഈ രംഗം
വിജയ് ആരാധകര്‍ മാത്രമല്ല, തമിഴ് സിനിമയെ ഇഷ്ടപ്പെടുന്നവര്‍ ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. അതിന് പല കാരണങ്ങളുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് അതില്‍ പ്രധാനം. വിക്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ലിയോ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായുള്ള ചിത്രമായിരിക്കുമോ എന്നതും സിനിമാപ്രേമികളുടെ കൌതുകമാണ്. ലോകേഷ് ചിത്രങ്ങളില്‍ ഇതുവരെ കാണാത്തതരം ആക്ഷന്‍ രംഗങ്ങള്‍ ലിയോയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതില്‍ പ്രധാനം കഴുതപ്പുലിയുമായുള്ള വിജയിയുടെ ഒരു ഏറ്റുമുട്ടല്‍ രംഗമാണ്.
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മുതല്‍ ട്രെയ്‍ലര്‍ റിലീസ് ഡേറ്റ് അനൌണ്‍സ്‍മെന്‍റ് പോസ്റ്ററില്‍ വരെ ഈ രംഗമാണ് അണിയറക്കാര്‍ ദൃശ്യവത്കരിച്ചത്. ഇതില്‍ നിന്നു തന്നെ ചിത്രത്തില്‍ ഈ രംഗത്തിനുള്ള പ്രാധാന്യം എത്രയെന്ന് മനസിലാക്കാം. മഞ്ഞ് മൂടിയ മലനിരകളില്‍ വച്ച് വന്യജീവിയുമായുള്ള വിജയിയുടെ ഈ നേര്‍ക്കുനേര്‍ ഫൈറ്റിന് വന്‍ തുകയാണ് നിര്‍മ്മാതാക്കള്‍ മുടക്കിയത് എന്നാണ് വിവരം. പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഒറ്റ സീക്വന്‍സിനുവേണ്ടി മാത്രം 10 മുതല്‍ 15 കോടി വരെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ചെലവഴിച്ചിരിക്കുന്നത്. ഒക്ടോബര്‍ 5 ന് എത്തുന്ന ട്രെയ്‍ലറിലും ഈ സീക്വന്‍സില്‍ നിന്നുള്ള ചില ഷോട്ടുകള്‍ ഉണ്ടായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഉന്നത നിലവാരത്തിലുള്ള വിഎഫ്എക്സിനുവേണ്ടിയാണ് ഇത്രയും മുടക്ക് വന്നിരിക്കുന്നത്.
തമിഴ്നാട് തിയറ്റര്‍ അവകാശം വിറ്റ വകയില്‍ മാത്രം 101 കോടിയാണ് ചിത്രം സമാഹരിച്ചിരിക്കുന്നത്. കേരളത്തിലെ വിജയ് ആരാധകരിലും വലിയ ആകാംക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. തിരുവനന്തപുരം പുല്ലുവിളയിലുള്ള എസ് എ മള്‍ട്ടിപ്ലെക്സില്‍ വിജയ് ആരാധകരുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ മാരത്തോണ്‍ ഫാന്‍സ് ഷോ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക.
ALSO READ : യുഎഇ ബോക്സ് ഓഫീസിലെ ജനപ്രിയന്‍ ആര്? ആദ്യ വാരാന്ത്യത്തില്‍ മുന്നിലെത്തിയ 8 ചിത്രങ്ങള്‍
