രാവിലെ 9 നും പുലർച്ചെ ഒന്നിനും ഇടയിൽ 5 പ്രദർശനം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ രാവിലെ 7 ന് പ്രദർശനം തുടങ്ങണമെന്നാണ് നിർമതാക്കളുടെ ആവശ്യം.

ചെന്നൈ: വിജയ് നായകനായ പുതിയ ചിത്രം ലിയോയ്ക്ക് പ്രത്യേക പ്രദർശനം അനുവദിക്കുന്നതിൽ തീരുമാനം തമിഴ്നാട് സർക്കാരിന് വിട്ടു മദ്രാസ് ഹൈക്കോടതി. റിലീസിങ് ദിനമായ വ്യാഴാഴ്ച മുതൽ 6 ദിവസം പ്രത്യേക പ്രദർശനം അനുവദിക്കണമെന്ന നിർമാതാക്കളുടെ ഹർജിയിലാണ് നിർദേശം. രാവിലെ 9 നും പുലർച്ചെ ഒന്നിനും ഇടയിൽ 5 പ്രദർശനം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ രാവിലെ 7 ന് പ്രദർശനം തുടങ്ങണമെന്നാണ് നിർമതാക്കളുടെ ആവശ്യം. കോടതി ഉത്തരവിന് പിന്നാലെ, വൈകിട്ട് നാലു മണിക്ക് നിർമാതാക്കളുടെയും തിയറ്റർ ഉടമകളുടെയും യോഗം സർക്കാർ വിളിച്ചിട്ടുണ്ട്. അതേസമയം പുലർച്ചെ നാലിന് പ്രദർശനം വേണമെന്ന ആവശ്യത്തിൽ കോടതി ഉത്തരവിറക്കിയില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലിയോ ആരാധകരുടെ ആ പ്രതീക്ഷ തീര്‍ന്നു: ഹൈക്കോടതി ആവശ്യം തള്ളി.!