Asianet News MalayalamAsianet News Malayalam

ലിയോയ്ക്ക് തിരിച്ചടി: ആ ഷോകള്‍ ക്യാന്‍സിലാക്കി, പണം മടക്കി നല്‍കി; ഞെട്ടലില്‍ വിജയ് ആരാധകര്‍.!

അതേ സമയം ഇത്തരത്തില്‍ ഷോകള്‍ ഉപേക്ഷിക്കുന്നത് ലിയോ അഡ്വാന്‍സ് ബുക്കിംഗിനെ ബാധിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 

Leo Premieres USA IMAX Premiere Shows Cancelled Refunded vvk
Author
First Published Oct 14, 2023, 10:33 AM IST

ചെന്നൈ: സിനിമ ലോകത്തിന്‍റെ കാത്തിരിപ്പ് ഒക്ടോബര്‍ 19ന് വേണ്ടിയാണ്. ദളപതി വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോ അന്നാണ് ആഗോള വ്യാപകമായി റിലീസ് ചെയ്യപ്പെടുന്നത്. ചിത്രത്തിന്‍റെ ഒരോ വിശേഷങ്ങളും വലിയ വാര്‍ത്തയാണ് സൃഷ്ടിക്കുന്നത്. അതില്‍ ഏറ്റവും പുതിയ അപ്ഡേറ്റ് വരുന്നത്  യുഎസില്‍ നിന്നാണ്. എന്നാല്‍ ആ വാര്‍ത്ത വിജയ് ആരാധകര്‍ക്ക് ഒട്ടും സുഖകരമായ കാര്യമല്ല.

ആദ്യമായി ആയിരത്തിലേറെ തീയറ്ററുകളില്‍ യുഎസില്‍ റിലീസ് ചെയ്യുന്ന ചിത്രമായി മാറിയിരുന്നു ലിയോ. അതിന് പുറമേ 2023 ല്‍ യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ഏറ്റവും കൂടുതല്‍ തുക നേടുന്ന ഇന്ത്യന്‍ ചിത്രം എന്ന നേട്ടവും ലിയോ നേടിയിരുന്നു. ജവാന്‍, പഠാന്‍ സിനിമകളെ പിന്നിലാക്കിയാണ് വിജയ് ചിത്രം ഈ നേട്ടം കരസ്ഥമാക്കിയത്. എന്നാല്‍ തിരിച്ചടിയുടെ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ഇത് പ്രകാരം നേരത്തെ നിശ്ചയിച്ച ലിയോ ഐമാക്സ് പ്രദര്‍ശനങ്ങള്‍ യുഎസില്‍ ഉപേക്ഷിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐമാക്സ് പ്രീമിയര്‍ ഷോകളാണ് മാറ്റിയതെന്നും. അതിന്‍റെ പണം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് തിരിച്ചുനല്‍കി എന്നുമാണ് വിവരം. അതേ സമയം ഐമാക്സ് ഷോയ്ക്ക് പുറമേ സാധാരണ തീയറ്ററുകളെ ഷോകളും മാറ്റിവച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേ സമയം ഇത്തരത്തില്‍ ഷോകള്‍ ഉപേക്ഷിക്കുന്നത് ലിയോ അഡ്വാന്‍സ് ബുക്കിംഗിനെ ബാധിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. സാങ്കേതികമായ കാരണങ്ങളും ഡിസ്ട്രീബ്യൂഷന്‍ പ്രശ്നങ്ങളുമാണ് ഷോ ക്യാന്‍സിലാകുവാന്‍ കാരണമാകുന്നത് എന്നാണ് വിവരം. അതേ സമയം ഇതില്‍ പലതും റൂമറുകള്‍ മാത്രമാണ് എന്ന വാദമാണ് വിജയ് ഫാന്‍സ് ഉയര്‍ത്തുന്നത്. 

അതേ സമയം വിജയ് ചിത്രം ലിയോയുടെ ആദ്യ ദിനങ്ങളിലെ തമിഴ്നാട്ടിലെ സ്പെഷല്‍ ഷോകളുടെ സമയക്രമത്തില്‍ തീരുമാനം തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. . റിലീസ് ദിനത്തില്‍ (ഒക്ടോബര്‍ 19) പുലര്‍ച്ചെ നാലിനും 9 നുമായി രണ്ട് സ്പെഷല്‍ ഷോകളും 20 മുതല്‍ 24 വരെയുള്ള ദിനങ്ങളില്‍ രാവിലെ 7 ന് ഒരു സ്പെഷല്‍ ഷോയും നടത്താനുള്ള അനുമതിക്കായാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ് സര്‍ക്കാരിനെ സമീപിച്ചത്. 

ഇതില്‍ റിലീസ് ദിവസം ഉള്‍പ്പെടെ ഒരു സ്പെഷല്‍ ഷോയും ചേര്‍ത്ത് പ്രതിദിനം അഞ്ച് ഷോകള്‍ നടത്താനുള്ള അനുമതി നല്‍കിക്കൊണ്ട് രണ്ട് ദിവസം മുന്‍പ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ അനുവദിച്ചിരിക്കുന്ന സ്പെഷല്‍ ഷോയുടെ സമയം ഉത്തരവില്‍ ഉണ്ടായിരുന്നില്ല. ഇത് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്.

ആദ്യ ഷോ രാവിലെ 9 ന് മാത്രമേ ആരംഭിക്കാവൂയെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. രാവിലെ 9 മണിയോടെ ആരംഭിക്കുന്ന അഞ്ച് പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ 1.30 ന് അകം അവസാനിപ്പിക്കണം. ഇതോടെ റിലീസ് ദിവസം പുലര്‍ച്ചെ ചിത്രം കാണാമെന്ന തമിഴ്നാട്ടിലെ വിജയ് ആരാധകരുള്ള പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. 

സെവൻ സ്ക്രീൻ സ്റ്റുഡിയോ നിർമിക്കുന്ന ചിത്രമാണ് ലിയോ. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അർജുൻ സർജ, സഞ്ജയ് ദത്ത്, തൃഷ, മാത്യു, മൻസൂർ അലിഖാൻ, ബാബു ആന്റണി, സാന്റി മാസ്റ്റർ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

അക്ഷയ് കുമാറിന്‍റെ മിനിമം ഗ്യാരണ്ടി തീര്‍ന്നോ?; ബോക്സോഫീസ് ബോംബായി മിഷന്‍ റാണിഗഞ്ച്; കളക്ഷന്‍ വിവരം.!

മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാൽ സ്ത്രീകൾ വർഷത്തിൽ ഒരിക്കൽ അത് ചെയ്യണം; അനുഭവം പറഞ്ഞ് മഞ്ജു സുനിച്ചൻ
 

Follow Us:
Download App:
  • android
  • ios