Asianet News MalayalamAsianet News Malayalam

അക്ഷയ് കുമാറിന്‍റെ മിനിമം ഗ്യാരണ്ടി തീര്‍ന്നോ?; ബോക്സോഫീസ് ബോംബായി മിഷന്‍ റാണിഗഞ്ച്; കളക്ഷന്‍ വിവരം.!

ഈ ആഴ്ചയോടെ ചിത്രം തീയറ്റര്‍ വിട്ടേക്കും എന്നാണ് വിവരം. ചിത്രത്തിന്‍റെ ഒടിടി ഇതിനകം വിറ്റതായി സൂചനയുണ്ട്. 

Mission Raniganj box office collection day 7: Akshay Kumar film earns more than 18 crore in India in opening week vvk
Author
First Published Oct 14, 2023, 9:53 AM IST

മുംബൈ: അക്ഷയ് കുമാറിന് വീണ്ടും ബോക്സോഫീസില്‍ കനത്ത തിരിച്ചടി. ടിനു ആനന്ദ് ദേശായ് സംവിധാനം ചെയ്ത മിഷന്‍ റാണിഗഞ്ച് എന്ന ചിത്രവും വലിയ നിരാശയാണ് താരത്തിന് സമ്മാനിക്കുന്നത്. 1989 ല്‍ പശ്ചിമ ബംഗാളിലെ റാണിഗഞ്ജ് കല്‍ക്കരി ഖനന പ്രദേശത്ത് കുടുങ്ങിപ്പോയ 65 തൊഴിലാളികളെ രക്ഷിച്ച മൈനിംഗ് എന്‍ജിനീയര്‍ ജസ്വന്ത് സിംഗ് ഗില്ലിന്‍റെ കഥ പറയുന്ന ചിത്രം തിയറ്ററുകളിലെത്തിയത് ഒക്ടോബര്‍ 6 വെള്ളിയാഴ്ച ആയിരുന്നു. 

ഒരാഴ്ച പിന്നിട്ടപ്പോള്‍ മിഷന്‍ റാണിഗഞ്ചിന് ലഭിച്ച കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രം ഇതുവരെ ഒരാഴ്ചയില്‍ 18.25 കോടിയാണ് നേടിയിരിക്കുന്നത്. ആദ്യ ദിനത്തില്‍ ചിത്രം 2.8 കോടിയാണ് നേടിയത്. രണ്ടാം ദിനം ഇത് 4.8 കോടിയായി വര്‍ദ്ധിച്ചു. മൂന്നാം ദിനം അഞ്ചുകോടിയായി. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി രണ്ട് ദിവസം കളക്ഷന്‍ 1.50 കോടി ആയിരുന്നു. ആറാം ദിനം ഇത് 1.35 കോടിയായിരുന്നു. ചിത്രത്തിന്‍റെ ഒക്യൂപന്‍സി 9.35 ശതമാനം മാത്രമാണ് ഉള്ളതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 

ഈ ആഴ്ചയോടെ ചിത്രം തീയറ്റര്‍ വിട്ടേക്കും എന്നാണ് വിവരം. ചിത്രത്തിന്‍റെ ഒടിടി ഇതിനകം വിറ്റതായി സൂചനയുണ്ട്. അതേ സമയം അക്ഷയ് കുമാറിന് ബോളിവുഡ് നിര്‍മ്മാതാക്കള്‍ മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന ഒരു കാലം അവസാനിച്ചുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. സൂര്യവംശി ഒഴികെ കൊവിഡിന് ശേഷമുള്ള അക്ഷയ് കുമാറിന്‍റെ തിയറ്ററുകളില്‍ നിലം തൊട്ടത് അപൂര്‍വ്വം ചിത്രങ്ങള്‍ മാത്രമാണ്. 

അതേ സമയം  മിഷന്‍ റാണിഗഞ്ചിന് പറ്റിയത് എന്ത് എന്ന്  അക്ഷയ് കുമാര്‍ തന്നെ അടുത്തിടെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതൊരു വാണിജ്യ ചിത്രമല്ല. സ്വീകരിക്കപ്പെടേണ്ടിയിരുന്ന രീതിയില്‍ അതിന് സ്വീകാര്യത കിട്ടിയില്ല. 150 സിനിമകളില്‍ അഭിനയിച്ച അനുഭവപരിചയം വച്ച് ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ അഭിനയിച്ച ചിത്രങ്ങളില്‍ വച്ച് ഏറ്റവും മികച്ച ഒന്നാണ് ഇത്. പടം വര്‍ക്ക് ആയില്ല. പക്ഷേ അതിന്‍റെ കര്‍തൃത്വത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ല. ഇത് എന്‍റെ മികച്ച ചിത്രങ്ങളില്‍ ഒന്നുമാണ്-  ടൈംസ് നൌ നവ്‍ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ പറഞ്ഞു.

അക്ഷയ് കുമാറിന്‍റെ പ്രതിഫലം കൂട്ടാതെ ചിത്രത്തിന്‍റെ ബജറ്റ് 55 കോടിയാണ് എന്നാണ് വിവരം. അതായത് അതിന്‍റെ പകുതി പോലും നേടാന്‍ കഴിയാതെയാണ് മിഷന്‍ റാണിഗഞ്ച് തീയറ്റര്‍ വിടുന്നത്. അതായത് തുക നോക്കിയാല്‍ അക്ഷയ് കുമാറിന്‍റെ കരിയറിലെ ഏറ്റവും വലിയ പാരജയങ്ങളില്‍ ഒന്നായിരിക്കുകയാണ് മിഷന്‍ റാണിഗഞ്ച്. 

റിലീസിന് ഏഴ് ദിവസം മുന്‍പ് ജവാനെയും, പഠാനെയും മൂലയ്ക്കിരുത്തി 'ലിയോ' കുതിപ്പ്.!

‘ന്നാ താൻ കേസ് കൊട്’ സംവിധായകനെതിരെ കേസിന് പോകാന്‍ എല്ലാവരും പറഞ്ഞു, പക്ഷെ: നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള

Asianet News Live

Follow Us:
Download App:
  • android
  • ios