വിജയ് നായകനാകുന്ന ലിയോയുടെ റിവ്യുവുമായി സംവിധായകൻ ഗൗതം വാസുദേവ് മേനോൻ.
എങ്ങനെയുണ്ടാകും ലിയോ?. ഏതൊക്കെ റെക്കോര്‍ഡുകളാകും ലിയോ തകര്‍ക്കുക?. വിജയ് ആരാധകരുടെ മനസ്സില്‍ നിവധി ചോദ്യങ്ങളാകും ഇപ്പോഴുണ്ടാകുക. ലിയോ എങ്ങനെയുണ്ടാകും എന്നതിന്റെ സൂചനകളുമായെത്തിയിരിക്കുകാണ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ.
ഇത് ഒരു ദളപതി സിനിമയാണ്. ലോകേഷ് കനകരാജിന്റേതാണ്. മനംകവരുന്നതാണ് ലിയോ. ലിയോയ്‍ക്കായി ഞാൻ ഡബ് ചെയ്‍ത രംഗങ്ങള്‍ കണ്ടിരുന്നു. അതെല്ലാം മികച്ചതായി ലിയോയില്‍ വന്നിട്ടുണ്ടെന്നും പറയുകയാണ് ഒരു പൊലീസ് വേഷത്തില്‍ എത്താനിരിക്കുന്ന ഗൗതം വാസുദേവ് മേനോൻ.
ആദ്യം ലിയോയിലെത്താൻ തയ്യാറായിരുന്നില്ല എന്നും പറഞ്ഞിരുന്നു ഗൗതം വാസുദേവ് മേനോൻ. വിക്രത്തിനായി ലോകേഷ് കനകരാജ് എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല. എന്നാല്‍ ലിയോയില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രം ചെയ്യണമെന്ന് പിന്നീട് ലോകേഷ് കനകരാജ് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹത്തോടുള്ള സ്‍നേഹംകൊണ്ട് ഏല്‍ക്കുകയായിരുന്നുവെന്നും ഗൗതം വാസുദേവ് മേനോൻ വ്യക്തമാക്കുന്നു.
ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത് ആക്ഷൻ സ്‍പൈ ഗണത്തിലുള്ള ധ്രുവ നച്ചത്തിരമാണ്. ചിത്രത്തിന്റെ റിലീസ് നവംബര്‍ 24നാണ്. വിക്രമാണ് ധ്രുവ നച്ചത്തിരത്തിലെ നായകൻ. ഋതു വർമ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര വിക്രമിനൊപ്പം ധ്രുവ നച്ചത്തിരത്തിലുണ്ട്. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഉദയനിധി സ്റ്റാലിനാണ് വിതരണം. ധ്രുവ നച്ചത്തിരം റിലീസാകുന്നതിന്റെ ആവേശത്തിലാണ് താരത്തിന്റെ ആരാധകര്‍. ഗൗതം വാസുദേവ് മേനോന്റെ ചിത്രത്തിനായി സംഗീതം ഹാരിസ് ജയരാജ് നിര്‍വഹിക്കുന്നു.
Read More: തമിഴ്‍നാട്ടിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കാൻ വിജയ് ചിത്രം, ലിയോയിലെ പ്രതീക്ഷകള്‍
