Asianet News MalayalamAsianet News Malayalam

'ഇങ്ങനെയാണെങ്കില്‍‌, ഉറപ്പ്, തിരൈ തീപിടിക്കും' : ലിയോ വൈറലാകുന്ന വീഡിയോ

ലിയോ പടത്തിന്‍റെ ടൈറ്റില്‍ കാര്‍ഡില്‍ എല്‍സിയു എന്ന് എഴുതി കാണിക്കുന്ന മൊണ്ടാഷും, ലിയോ ടൈറ്റിലുമാണ് ഈ വീഡിയോയില്‍ ഉള്ളത്. 

leo title concept viral video float on social media lokesh kanagaraj vijay leo vvk
Author
First Published Oct 18, 2023, 12:27 PM IST

ചെന്നൈ: ലിയോ റിലീസിന് കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമ ലോകം. അത് സംബന്ധിച്ച് വാര്‍ത്തകളാണ് സിനിമ പേജുകളില്‍ നിറയുന്നത്. വ്യത്യസ്തമായ ഒരു കഥാപാശ്ചാതലത്തില്‍ വിജയ് വീണ്ടും ഒരു ലോകേഷ് ചിത്രത്തില്‍ നായകനായി എത്തുന്നു എന്നതാണ് ലിയോയുടെ ഹൈപ്പ് വര്‍ദ്ധിപ്പിക്കുന്നത്.അതേ സമയം ലിയോ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ വരുമോ എന്ന ചോദ്യവും പ്രേക്ഷകരില്‍ ഉയരുന്നുണ്ട്. 

അതേ സമയം കഴിഞ്ഞ ദിവസം സിനിമ കണ്ട തമിഴ്നാട് മന്ത്രിയും നടനും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്‍ ചിത്രം എല്‍സിയുവിലാണ് എന്ന സൂചന നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വിജയ് ആരാധകന്‍ എക്സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലാകുന്നത്. ലിയോ പടത്തിന്‍റെ ടൈറ്റില്‍ കാര്‍ഡില്‍ എല്‍സിയു എന്ന് എഴുതി കാണിക്കുന്ന മൊണ്ടാഷും, ലിയോ ടൈറ്റിലുമാണ് ഈ വീഡിയോയില്‍ ഉള്ളത്. 

കേഷ് എന്ന വിജയ് ആരാധകന്‍ പോസ്റ്റ് ചെയ്ത വീഡിയോ കേരളത്തിലടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കേഷ് തന്നെയാണ് ഇത് നിര്‍മ്മിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ സംസാരം. നേരത്തെ മാര്‍വല്‍സ് ലോഗോ രീതിയില്‍ എല്‍സിയു ടൈറ്റില്‍ ഈ അക്കൌണ്ട് പോസ്റ്റ് ചെയ്തിരുന്നു.

അതേ സമയം ലോകേഷ് കനകരാജ് തുടര്‍ച്ചയായി നല്‍കിയ ലിയോ പ്രമോഷന്‍ അഭിമുഖങ്ങളില്‍ ലിയോ എല്‍സിയുവില്‍ വരുമോ എന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറിയിരുന്നു. കൈതി, വിക്രം എന്നീ ചിത്രങ്ങള്‍ ഇറങ്ങിയതിന് പിന്നാലെ ഉടലെടുത്തതാണ് എല്‍സിയു. മയക്കുമരുന്നിനെതിരായ പോരാട്ടമാണ് ഈ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ കഥാതന്തു. ഈ യൂണിവേഴ്സ് വിക്രം 2ഓടെ അവസാനിക്കും എന്നാണ് ലോകേഷ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. 

അതേ സമയം ലിയോ സിനിമയ്ക്ക് പ്രത്യേക പ്രദർശനം അനുവദിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് സര്‍ക്കാര്‍. നേരത്തെ ലിയോയ്ക്ക് രാവിലെ 7 മണി സ്പെഷ്യല്‍ ഷോ അനുവദിക്കാമോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് ചെന്നൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് തമിഴ്നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 

'ആദ്യ ഷോ 9 മണിക്ക് കണ്ടാല്‍ മതി' : ആവശ്യം വീണ്ടും തള്ളി, നിലപാട് ഉറപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍.!

വിജയിയുടെ ലിയോ കണ്ട് ഉദയനിധിയുടെ റിവ്യൂ; തീയറ്റര്‍ കത്താന്‍ പോകുന്ന 'സംഭവം ഇറുക്ക്'; വന്‍ സര്‍പ്രൈസ്

Follow Us:
Download App:
  • android
  • ios