Asianet News MalayalamAsianet News Malayalam

'ആദ്യ ഷോ 9 മണിക്ക് കണ്ടാല്‍ മതി' : ആവശ്യം വീണ്ടും തള്ളി, നിലപാട് ഉറപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍.!

തീരുമാനം ഡിജിപിയുടെ അഭിപ്രായം പരിഗണിച്ചെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.  7 മണി ഷോ സ്കൂൾ സമയത്ത് ഗതാഗത കുരുക്കുണ്ടാകുമെന്ന് ഡിജിപി സര്‍ക്കാറിനെ അറിയിച്ചു.

Tamil nadu govt deny permission for 7am first day first show for vijay leo vvk vvk
Author
First Published Oct 18, 2023, 10:17 AM IST

ചെന്നൈ: ലിയോ സിനിമയ്ക്ക് പ്രത്യേക പ്രദർശനം അനുവദിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് സര്‍ക്കാര്‍. നേരത്തെ ലിയോയ്ക്ക് രാവിലെ 7 മണി സ്പെഷ്യല്‍ ഷോ അനുവദിക്കാമോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് ചെന്നൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് തമിഴ്നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 

നിർമാതാക്കളായ സെവന്‍ത് സ്ക്രീന്‍ സ്റ്റുഡിയോയുടെ  ആവശ്യം തമിഴ്നാട് സർക്കാർ തള്ളി. കഴിഞ്ഞ ദിവസം വൈകീട്ട് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ലളിത് കുമാറും, തീയറ്റര്‍ ഉടമകളും സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അവരുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളി.  രാവിലെ 7 മണിക്ക് ആദ്യ ഷോ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പുതുച്ചേരിയില്‍   രാവിലെ 7 മണിക്ക് ആദ്യ ഷോ അനുവദിച്ചിട്ടുണ്ടെന്ന നിര്‍മ്മാതാക്കളുടെ വാദം സര്‍ക്കാര്‍ അംഗീകരിച്ചില്ല. 

തീരുമാനം ഡിജിപിയുടെ അഭിപ്രായം പരിഗണിച്ചെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.  7 മണി ഷോ സ്കൂൾ സമയത്ത് ഗതാഗത കുരുക്കുണ്ടാകുമെന്ന് ഡിജിപി സര്‍ക്കാറിനെ അറിയിച്ചു.ഈ ഷോയ്ക്കായി രാവിലെ 5 മുതൽ സുരക്ഷ ഒരുക്കേണ്ടി വരുമെന്നും ഡിജിപി വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. 

നിലവില്‍ തമിഴ്നാട്ടില്‍ വിജയ് ചിത്രം ലിയോയുടെ ആദ്യ ഷോ സമയം രാവിലെ 9 മണി ആയിരിക്കും. രാവിലെ 9നും പുലർച്ചെ 5നും ഇടയിൽ 5 ഷോ നടത്താന്‍ സര്‍ക്കാര്‍ അനുമതി നേരത്തെ നല്‍കിയിരുന്നു. ഇതില്‍ ഇളവ് തല്‍ക്കാലം നല്‍കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

തമിഴ്‍നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ തിങ്കളാഴ്ച ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രാവിലെ നാലുമണി ഷോ എന്ന നിര്‍മ്മാതാവിന്‍റെ ആവശ്യത്തെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്നാല്‍ ചിത്രത്തിന് രാവിലെ 7 മണി ഷോ അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. അതിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ മറുപടി നല്‍കിയത്. 

ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും. എന്നാല്‍ തമിഴ്‍നാട്ടില്‍ ഒമ്പത് മണിക്കാകും ചിത്രത്തിന്റെ പ്രദര്‍ശനം. അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു തമിഴ്‍നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

9 മണിക്ക് തമിഴ്നാട്ടില്‍ ഷോ ആരംഭിക്കുന്നത് കേരളത്തിലും മറ്റും 4മണിക്ക് ഷോ ആരംഭിക്കുന്നതിനാല്‍ ചിത്രത്തെ നെഗറ്റീവായി ബാധിക്കുമോ എന്ന ആശങ്കയും നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍മ്മാതാവ് ഉന്നയിച്ചിരുന്നു. 

വിജയിയുടെ ലിയോ കണ്ട് ഉദയനിധിയുടെ റിവ്യൂ; തീയറ്റര്‍ കത്താന്‍ പോകുന്ന 'സംഭവം ഇറുക്ക്'; വന്‍ സര്‍പ്രൈസ്

ചോര കളിക്ക് ഏജന്‍റ് ടീന വീണ്ടും എത്തും; ലോകേഷിന്‍റെ വാക്ക് ഇങ്ങനെ.!

Asianet News Live
 

Follow Us:
Download App:
  • android
  • ios