ബാറ്റ്മാന്‍റെ വില്ലനായി ലിയനാർഡോ ഡികാപ്രിയോയെ ആലോചിച്ചു; പക്ഷെ സംഭവിച്ചത്.!
ഡാര്‍ക്ക് നൈറ്റ് പ്രിമീയര്‍ സമയത്താണ് വാർണർ ബ്രദേഴ്സ് കമ്പനി മേധാവി ചിത്രത്തിലെ സഹ എഴുത്തുകാരനായ ഡേവിഡ് എസ്. ഗോയറിനോട് ഈ ആവശ്യം പറഞ്ഞത്.

ന്യൂയോര്‍ക്ക്: ഹോളിവുഡിലെ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ക്യാരക്ടറാണ് ബാറ്റ്മാന്‍. ബാറ്റ്മാനൊപ്പം തന്നെ ബാറ്റ്മാന്‍ ചിത്രങ്ങളില്‍ എന്നും ശ്രദ്ധ നേടാറുള്ളത് ബാറ്റ്മാന്‍റെ വില്ലന്മാരാണ്. ക്രിസ്റ്റഫര്‍ നോളന്‍ 2008 ല്‍ സംവിധാനം ചെയ്ത ദ ഡാര്‍ക്ക് നൈറ്റ് എന്ന ചിത്രത്തിലെ ജോക്കര്‍ ഇന്നും ലോക സിനിമയിലെ എണ്ണം പറഞ്ഞ വില്ലനാണ്.
ഹീത്ത് ലെഡ്ജര്‍ ചെയ്ത ഈ വേഷത്തിന് അദ്ദേഹത്തിന് മരണാനന്തരം മികച്ച സഹനടനുള്ള ഓസ്കാര്‍ വരെ കിട്ടി. അത്രയും പ്രധാന്യത്തോടെയാണ് ബാറ്റ്മാന്‍ വില്ലന്മാര്‍ അടയാളപ്പെടുത്തുന്നത്. അതേ സമയം പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ബാറ്റ്മാന്‍റെ വില്ലനായി ലിയനാർഡോ ഡികാപ്രിയോയെ ആലോചിച്ചിരുന്നു എന്ന വാര്‍ത്തയാണ് ഹോളിവുഡില്‍ ചര്‍ച്ചയാകുന്നത്.
ക്രിസ്റ്റഫർ നോളനൊപ്പം മൂന്ന് ബാറ്റ്മാന്‍ സിനിമകളിലും പ്രവർത്തിച്ച ഡേവിഡ് എസ്. ഗോയർ. അവസാന ചിത്രത്തില്‍ ബാറ്റ്മാന് എതിരായി ദി റിഡ്‌ലർ എന്ന വില്ലനെ അവതരിപ്പിക്കാൻ ലിയോനാർഡോ ഡികാപ്രിയോയെ കൊണ്ടുവരാൻ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വാർണർ ബ്രദേഴ്സിന് താല്‍പ്പര്യം ഉണ്ടായിരുന്നതായി വെളിപ്പെടുത്തി.
ഡാര്‍ക്ക് നൈറ്റ് പ്രിമീയര്‍ സമയത്താണ് വാർണർ ബ്രദേഴ്സ് കമ്പനി മേധാവി ചിത്രത്തിലെ സഹ എഴുത്തുകാരനായ ഡേവിഡ് എസ്. ഗോയറിനോട് ഈ ആവശ്യം പറഞ്ഞത്. എന്നാല്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ അറിയും മുന്‍പേ താന്‍ ഈ ആവശ്യം തള്ളിയെന്ന് ഡേവിഡ് എസ്. ഗോയർ പറഞ്ഞു. ബാറ്റ്മാന്‍ സീരിസ് നോളനും സംഘവും കണ്‍സീവ് ചെയ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ അല്ല ലിയനാർഡോ ഡികാപ്രിയോ എന്നതിനാലാണ് ഈ നിര്‍ദേശം അപ്പാടെ തള്ളിയത് എന്ന് ഡേവിഡ് എസ്. ഗോയർ പറയുന്നു.
പക്ഷെ രസകരമായ കാര്യം ടൈറ്റാനിക് താരമായ ലിയനാർഡോ ഡികാപ്രിയോ 2010-ൽ ക്രിസ്റ്റഫർ നോളന്‍റെ ഇൻസെപ്ഷനിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. പക്ഷെ വളരെ മുന്‍പ് തന്നെ സൂപ്പർഹീറോ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് ലിയോനാർഡോ ഡികാപ്രിയോ എപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
റഹ്മാന്‍റെ ചെന്നൈ സംഗീത നിശ അലങ്കോലമായ സംഭവം: കേസ് എടുത്ത് പൊലീസ്, പ്രതികള്‍ മൂന്നുപേര്‍
മാര്‍വല്‍ കഥാപാത്രങ്ങളാകുന്നവരെ സിനിമ താരങ്ങളായി കാണാന്‍ പറ്റില്ല: ക്വെന്‍റിന്‍ ടരാന്‍റിനോ