നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് പുരസ്കാരം. 

കൊച്ചി: പി പത്മരാജൻ പുരസ്കാരം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക്. മികച്ച സംവിധായകനുള്ള പുരസ്കാരമാണ് ലിജോയ്ക്ക് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. 

യുവ സംവിധായക നിരയിൽ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു നൻപകൽ. ഇരുവരും ഒന്നിച്ചപ്പോൾ ഒന്നിച്ചപ്പോള്‍ ഗംഭീരമായ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ 'നൻപകല്‍ നേരത്ത് മയക്കം' കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്‍തത്. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാല്‍, അശ്വത് അശോക്‍കുമാര്‍, സഞ്‍ജന ദിപു തുടങ്ങിയ നിരവധി താരങ്ങളും വേഷമിട്ട ചിത്രം ആഘോഷപൂര്‍വമായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നത്. എസ് ഹരീഷിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

ലിജോ ജോസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. 'മലൈക്കോട്ടൈ വാലിബൻ' എന്നാണ് ചിത്രത്തിന്‍റെ പേര്. രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം നിലവില്‍ ഷൂട്ട് ചെയ്യുന്നത് ചെന്നൈയില്‍ ആണ്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Vishu Bumper 2023 : 'ടിക്കറ്റ് വിറ്റത് രണ്ടാഴ്ച മുൻപ്, വാങ്ങിയത് ആരെന്നറിയില്ല'; ഭാ​ഗ്യശാലിയെ കാത്ത് ഏജന്റ്

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News