കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിശുദ്ധ മെജോ'.

കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന 'വിശുദ്ധ മെജോ'യുടെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ടൊവിനോ തോമസ് ആണ് ടീസർ റിലീസ് ചെയ്തത്. സെപ്റ്റംബര്‍ 16ന് റിലീസ് ചെയ്യുന്ന ചിത്രത്തിന് ടൊവിനോ ആശംസയും അറിയിച്ചിട്ടുണ്ട്. ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങായി എത്തുന്ന ചിത്രം കോമഡിക്ക് പ്രധാന്യമുള്ളതാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. 

ചിത്രം നാളെ തിയറ്ററുകളിൽ എത്തും. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിർവ്വഹിച്ചിരിക്കുന്നു. ഡിനോയ് പൌലോസ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു. 

എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍, ശബ്ദമിശ്രണം വിഷ്ണു സുജാതന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ് സിനൂപ് രാജ്, കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യന്‍ എം, സ്റ്റിൽസ് വിനീത് വേണുഗോപാലന്‍, ഡിസൈൻ പ്രത്തൂല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഫിലിപ്പ് ഫ്രാൻസിസ്, പിആർഒ എ എസ് ദിനേശ്.

'വൈപ്പിന്‍കര'യുമായി ജസ്റ്റിന്‍ വര്‍ഗീസ്; 'വിശുദ്ധ മെജോ' വീഡിയോ ഗാനം

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് മാത്യു തോമസ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിൽ നായികനായി എത്തിയ മാത്യു അഞ്ചാം പാതിരാ, ഓപ്പറേഷന്‍ ജാവ, വണ്‍, ജോ ആന്‍ജ് ജോ, പ്രകാശന്‍ പറക്കട്ടെ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയിരുന്നു. നെയ്മര്‍, ജാക്സണ്‍ ബസാര്‍ യൂത്ത്, കപ്പ് എന്നീ ചിത്രങ്ങളാണ് മാത്യുവിന്റേതായി ഇനി പുറത്തു വരാനാരിക്കുന്നത്.