Asianet News MalayalamAsianet News Malayalam

'വൈപ്പിന്‍കര'യുമായി ജസ്റ്റിന്‍ വര്‍ഗീസ്; 'വിശുദ്ധ മെജോ' വീഡിയോ ഗാനം

മാത്യു തോമസ് നായകനാവുന്ന ചിത്രം

Vypin Kara video song Visudha Mejo movie Justin Varghese Mathew Thomas lijomol jose
Author
First Published Sep 13, 2022, 9:05 AM IST

ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശുദ്ധ മെജോ. ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തി. വൈപ്പിന്‍ കരയ്ക്കടുത്ത് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ഗാനം ആലപിച്ചിരിക്കുന്നത് ഉന്മേഷ് കൃഷ്ണയാണ്.

വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിർവ്വഹിച്ചിരിക്കുന്നു. ഡിനോയ് പൌലോസ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍, ശബ്ദമിശ്രണം വിഷ്ണു സുജാതന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ് സിനൂപ് രാജ്, കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യന്‍ എം, സ്റ്റിൽസ് വിനീത് വേണുഗോപാലന്‍, ഡിസൈൻ പ്രത്തൂല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഫിലിപ്പ് ഫ്രാൻസിസ്, സെപ്റ്റംബര്‍ 16 ന് ചിത്രം തിയറ്ററുകളില്‍ എത്തും. പിആർഒ എ എസ് ദിനേശ്.

ALSO READ : 'അത് റോപ്പ് അല്ല, കഠിനാധ്വാനം'; സിജു വില്‍സണ്‍ കുതിരപ്പുറത്ത് കയറുന്നതിന്‍റെ ലൊക്കേഷന്‍ വീഡിയോയുമായി വിനയന്‍

കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കി നെപ്പോളിയനെ അവതരിപ്പിച്ച് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് മാത്യു തോമസ്. പിന്നാലെ നായകനായെത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്‍ കരിയര്‍ ബ്രേക്ക് ആണ് മാത്യുവിന് നല്‍കിയത്. അഞ്ചാം പാതിരാ, ഓപ്പറേഷന്‍ ജാവ, വണ്‍, ജോ ആന്‍ജ് ജോ, പ്രകാശന്‍ പറക്കട്ടെ എന്നിവയാണ് മാത്യുവിന്‍റേതായി പുറത്തെത്തിയ മറ്റു ചിത്രങ്ങള്‍. വിശുദ്ധ മെജോ കൂടാതെ നെയ്മര്‍, ജാക്സണ്‍ ബസാര്‍ യൂത്ത്, കപ്പ് എന്നീ ചിത്രങ്ങളും ഈ നടന്‍റെ പേരില്‍ പുറത്തെത്താനുണ്ട്.

Follow Us:
Download App:
  • android
  • ios