Asianet News MalayalamAsianet News Malayalam

ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ദിലീപ് ചിത്രം; 'D- 150'യുടെ ഷൂട്ടിംഗ് പൂർത്തിയായി

ദിലീപിന്റെ 150മത്തെ ചിത്രവും മാജിക് ഫ്രെയിംസിന്റെ 30മത്തെ നിർമാണ ചിത്രവുമാണിത്.

listin stephen produced movie D 150 shooting completed acted by dileep
Author
First Published Aug 29, 2024, 1:40 PM IST | Last Updated Aug 29, 2024, 1:40 PM IST

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്, ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചു. ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായി 85 ദിവസങ്ങൾ നീണ്ട ചിത്രീകരണത്തിന് ഒടുവിലാണ് ചിത്രത്തിന് പാക്കപ്പ് പറഞ്ഞത്. D-150 എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ റിലീസ് ചെയ്യും.  

ദിലീപിന്റെ 150മത്തെ ചിത്രവും മാജിക് ഫ്രെയിംസിന്റെ 30മത്തെ നിർമാണ ചിത്രവുമാണിത്. ലിസ്റ്റിൻ സ്റ്റീഫൻ-ദിലീപ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച  ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഫാമിലി കോമഡി  എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രിൻസ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷം ചെയ്യുന്നത് ധ്യാൻ ശ്രീനിവാസനാണ്. 

ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനൽ ദേവ് ആണ്. ഛായാഗ്രഹണം രൺദീവയും നിർവഹിക്കുന്നു. സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, എന്നീ പ്രമുഖ താരങ്ങളെ കൂടാതെ 
നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ  ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പം ഉള്ള മൂന്നാമത്തെ ചിത്രവും. 

പുഷ്പ രാജിനെ പൂട്ടുമോ ഭന്‍വര്‍ സിം​ഗ് ? അല്ലു- ഫഹദ് പോരാട്ടത്തിന് ഇനി നൂറ് നാൾ, പുഷ്പ 2 കൗണ്ട്ഡൗണ്‍

ചിത്രത്തിന്റെ  എഡിറ്റർ സാഗർ ദാസ്. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ.അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്. ആർട്ട് അഖിൽ രാജ് ചിറയിൽ. കോസ്റ്റ്യൂം  സമീറ സനീഷ്. മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ.  പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. വിതരണം മാജിക് ഫ്രെയിംസ്. ചിത്രത്തിന്റെ റിലീസ് തീയതിയും ഉടൻതന്നെ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios