വിജയാഘോഷങ്ങള്‍ക്കിടയില്‍ തീര്‍ത്തും വൈകാരികമായ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദന്‍. 

കൊച്ചി: 2022 ഡിസംബർ അവസാനം ഇറങ്ങിയെങ്കിലും മലയാള സിനിയുടെ പുതുവർഷത്തിലെ ആദ്യ വൻ ഹിറ്റ് സ്വന്തമാക്കിയിരിക്കുകയാണ് മാളികപ്പുറം. നവാ​ഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനും കൂട്ടരും നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്തി, കണ്ണുകളെ ഈറനണിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയാഘോഷങ്ങള്‍ക്കിടയില്‍ തീര്‍ത്തും വൈകാരികമായ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മാളികപ്പുറം സിനിമ അവസാനിച്ച് തൊഴുകൈയ്യോടെ തീയറ്ററില്‍ നില്‍ക്കുന്ന കുഞ്ഞ് ആരാധകന്‍റെ ദൃശ്യമാണ് വീഡിയോ രൂപത്തില്‍ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രം പറയും എല്ലാം, എന്ന ക്യാപ്ഷനും ഇതിന് നല്‍കിയിട്ടുണ്ട്. 

ചിത്രം മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ മമ്മൂട്ടിക്കൊപ്പം ചിത്രത്തിന്‍റെ അണിയറക്കാന്‍ വിജയാഘോഷം നടത്തിയിരുന്നു. സിനിമയിൽ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്കും മറ്റൊരു ബാലതാരമായ ശ്രീപഥിനും ഒപ്പം മമ്മൂട്ടി കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 

Scroll to load tweet…

അതേസമയം, മാളികപ്പുറത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകള്‍ റിലീസിന് എത്തുകയാണ്. ജനുവരി ആറ് മുതലാകും ഈ ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തുക. തമിഴ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് മലയാളികളുടെ പ്രിയ താരം ജയറാമാണ്. 

'കല്യാണി' എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് 'മാളികപ്പുറം'. ദേവനന്ദയും ശ്രീപദും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നു.

പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

'മാളികപ്പുറം' എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. സഞ്‍ജയ് പടിയൂര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. വിഷ്‍ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ലൈൻ പ്രൊഡ്യൂസര്‍ നിരൂപ് പിന്റോ, കലാ സംവിധാനം സുരേഷ് കൊല്ലം, സൗണ്ട് ഡിസൈനിംഗ് എം ആര്‍ രാജകൃഷ്‍ണൻ, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, കോസ്റ്റ്യൂംസ് അനില്‍ ചെമ്പൂര്‍, കൊറിയോഗ്രാഫി ഷെറിഫ്, ഗാനരചന സന്തോഷ് വര്‍മ, ബി കെ ഹരിനാരായണൻ, പിആര്‍ഒ മഞ്‍ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

'മാളികപ്പുറ'ത്തിന് തമിഴ് പതിപ്പും, ട്രെയിലര്‍ പുറത്തുവിട്ട് ജയറാം

'മാളികപ്പുറം പ്രൊപ്പഗാണ്ട സിനിമയാണോ'? റിവ്യൂവുമായി രചന നാരായണന്‍കുട്ടി