ലോകേഷ് കനകരാജൻ നടനായെത്തുന്നു. 

രാജ്യമൊട്ടെകെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് നടനായി എത്തുന്നുവെന്ന വാര്‍ത്തയാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. നടൻ കമല്‍ഹാസൻ അവതരിപ്പിക്കുന്ന മ്യൂസിക് വീഡിയോ ഇനിമേലില്‍ ലോകേഷ് കനകരാജും എത്തുന്നു. സംഗീതം ശ്രുതി ഹാസനാണ്.

ഗാന രചന കമല്‍ഹാസനാണ് നിര്‍വഹിക്കുന്നത്. നടനായി ലോകേഷ് കനകരാജെത്തുന്ന ഇനിമേലിന്റെ സംവിധാനം ദ്വാരകേഷ് പ്രഭാകറാണ്. ഛായാഗ്രാഹണം ഭുവൻ ഗൗഡയും. പ്രൊഡക്ഷൻ ഡിസൈൻ ശ്രീറാം അയ്യങ്കാറാണ്.

Scroll to load tweet…

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

Read More: ഇന്ത്യൻ നടൻമാരില്‍ സമ്പത്തില്‍ ഒന്നാമൻ ആര്?, ഞെട്ടിക്കുന്ന ആസ്‍തിയുമായി തെന്നിന്ത്യയുടെ രജനികാന്തും രാം ചരണും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക