രജനികാന്തിന്റെ കൂലിയുടെ ആദ്യ റിവ്യു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. സിനിമാ മേഖലയില്‍ അമ്പത് വര്‍ഷം ഇന്ന് പൂര്‍ത്തിയാക്കുന്ന രജനികാന്താണ് കൂലിയില്‍ നായകൻ. രജനികാന്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഉദയനിധി സ്റ്റാലിൻ. കൂലി എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഉദയനിധി സ്റ്റാലിൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
"നമ്മുടെ സൂപ്പർസ്റ്റാർ രജനികാന്ത് സാറിനെ സിനിമാ മേഖലയിൽ 50 വർഷം പൂർത്തിയാക്കിയതിന് അഭിനന്ദിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. നാളെ റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂലി എന്ന ചിത്രം നേരത്തെ കാണാൻ അവസരം ലഭിച്ചു. ഈ പവർഫുൾ മാസ് എന്റർടെയ്‌നർ ഞാൻ വളരെയധികം ആസ്വദിച്ചു, രാജ്യമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗംഭീര വിജയത്തിന് എന്റെ ഹൃദയംഗമമായ ആശംസകൾ എന്നാണ് ഉദയനിധി സ്റ്റാലിൻ കുറിച്ചത്.
സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. കൂലി ലിയോയുടെ റെക്കോര്‍ഡുകളും തകര്‍ക്കുമെന്നാണ് കൂലിയുടെ അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി തുടങ്ങിയവരും വേഷമിട്ടു.
