വൻ വിജയമായി വിജയ്‍യുടെ ലിയോ, ഒടിടിയില്‍ എവിടെ, എപ്പോള്‍?
ഒടിടിയില്‍ ലിയോ എവിടെ കാണാനാകും?.

കാത്തിരിപ്പിനൊടുവില്‍ വിജയ്‍യുടെ ലിയോ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം വിജയ് ചേര്‍ന്ന സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ശരിവയ്‍ക്കുന്നതാണ്. ആദ്യ പകുതി മികച്ചതും എന്നാല്‍ ചിത്രം രണ്ട് പകുതി അത്രത്തോളം എത്തിയിട്ടില്ല എന്നുമാണ് ലിയോ കണ്ടവരുടെ പ്രതികരണങ്ങളില്‍. ഒടിടിയില്‍ ലിയോയോ എവിടെയായിരിക്കും പ്രദര്‍ശിപ്പിക്കുകയെന്ന വാര്‍ത്തയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഒടിടി റൈറ്റ് ആരാണ് നേടിയതെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി റിലീസിനു മുന്നേ പുറത്തുവിട്ടിരുന്നില്ലെങ്കിലും നെറ്റ്ഫ്ലിക്സാണ് എന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഒടിടി പാര്‍ട്‍ണര്‍ നെറ്റ്ഫ്ലിക്സാണെന്ന് ലിയോ സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ എഴുതി കാണിച്ചതോടെ അക്കാര്യം ഉറപ്പായിരിക്കുകയാണ്. ഒടിടിയില്‍ എപ്പോഴായിരിക്കും പ്രദര്‍ശനത്തുകയെന്നാണ് ഇനിയറിയേണ്ടത്. ഒടിടി റിലീസ് ഒരു മാസത്തിന് ശേഷമാകും എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.
ദളപതി വിജയ്‍യുടെ പതിവ് രീതിയിലുള്ള സിനിമാ കാഴ്‍ചകളില്‍ നിന്ന് വ്യത്യസ്‍തമായ ലിയോ ബോക്സ് ഓഫീസില്‍ കോടികളുടെ കളക്ഷനുമായി റിലീസിനു മുന്നേ റെക്കോര്‍ഡുകള്‍ തീര്‍ത്തിരുന്നു. താരത്തിനപ്പുറം നടൻ എന്ന നിലയില്‍ സിനിമയില്‍ വിജയ പ്രശംസനീയമാം വിധം പകര്‍ന്നാടിയിരിക്കുന്നു. കുടുംബനാഥനായ പാര്‍ഥിപൻ എന്ന നായക കഥാപാത്രം വിജയ്‍ക്ക് പാകമായിരിക്കുന്നു. നിഴലായി പിന്തുടരുന്ന ചില മുൻകാല ദുരന്ത ഓര്‍മകള്‍ ഉള്ളില്‍ പേറുന്ന പാര്‍ഥിപൻ വിജയ്‍യില്‍ ഭദ്രമാണ്. രണ്ടാം പകുതിയില്‍ വിജയ് എന്ന താരവും നിറഞ്ഞാടുന്നത് കാണാം.
ലോകേഷ് കനകരാജ് ആഖ്യാനത്തികവില്‍ വിജയ് ചിത്രമായ ലിയോയിലും പ്രേക്ഷകനെ അമ്പരപ്പിക്കുന്നു. കയ്യൊപ്പ് ചാര്‍ത്തിയാണ് ലോകേഷ് കനകരാജ് സിനിമ പ്രേക്ഷകന് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. വിജയ്‍യിലെ നടനെ പുറത്തെടുക്കുന്ന നിരവധി കഥാ സന്ദര്‍ഭങ്ങള്‍ ലിയോയില്‍ വിളക്കിച്ചേര്‍ക്കുകയും ചെയ്യുന്നതില്‍ ലോകേഷ് കനകരാജ് വിജയിച്ചിരിക്കുന്നു. വീണ്ടും അനിരുദ്ധ് രവിന്ദ്രന്റെ സംഗീതം സിനിമയെ ഉയര്‍ത്തുന്ന കാഴ്‍ചയ്‍ക്കും ലിയോയിലൂടെ സാക്ഷ്യം വഹിക്കാം.
Read More: ലിയോ റിവ്യു- 'ബ്ലഡി സ്വീറ്റ്' സിനിമാ കാഴ്‍ച
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക