വിജയ് നായകനാകുന്ന മാസ്റ്റര്‍ എന്ന സിനിമയുടെ പോസ്റ്ററുമായി സംവിധായകൻ ലോകേഷ് കനകരാജ്.

വിജയ് നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം മാസ്റ്റര്‍ ആണ്. ലോകേഷ് കനരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗകമായിരുന്നു. ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ. മാളവിക മോഹൻ ആണ് ചിത്രത്തിലെ നായിക.

ആദ്യം അതിജീവിക്കാം, പിന്നീട് ആഘോഷം എന്നാണ് സംവിധായകൻ പോസ്റ്റര്‍ പങ്കുവച്ച് എഴുതിയിരിക്കുന്നത്. കൃത്യമായ സമയത്ത് മാസ്റ്റര്‍ എത്തും എന്നും പറയുന്നു. നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഗൗരി കൃഷ്‍ണൻ, ആൻഡ്രിയ തുടങ്ങി ഒട്ടേറെപ്പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദെര്‍ സംഗീത സംവിധാനം ചെയ്യും. സത്യൻ സൂര്യനാണ് ഛായാഗ്രാഹണം ചെയ്യുന്നു.