Asianet News MalayalamAsianet News Malayalam

പുലര്‍ച്ചെ നാല് മണിക്ക് ലിയോയുടെ ഷോ ഉണ്ടാകുമോ?, നിര്‍മാതാവ് കോടതിയിലേക്ക്

തമിഴ്‍നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് കോടതിയിലേക്ക്.

Lokesh Kangarajs Vijay starrer film Leo producer approaches to court to demand 4 am show hrk
Author
First Published Oct 16, 2023, 12:46 PM IST

വിജയ് നായകനാകുന്ന ലിയോ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വൻ ഹൈപ്പാണ് വിജയ്‍യുടെ ലിയോയ്‍ക്കുള്ളത്. വിദേശത്തടക്കം നിരവധി ഫാൻസ് ഷോകള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും തമിഴ്‍നാട്ടില്‍ പുലര്‍ച്ചെ പ്രദര്‍ശനം അനുവദിച്ചിട്ടില്ല. തമിഴ്‍നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ കോടതിയെ സമീപിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും. എന്നാല്‍ തമിഴ്‍നാട്ടില്‍ ഒമ്പത് മണിക്കാകും ചിത്രത്തിന്റെ പ്രദര്‍ശനം. അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു തമിഴ്‍നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

അതുകൊണ്ടുതന്നെ കേരള അതിര്‍ത്തിയില്‍ വിജയ് ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കാടും ഇടുക്കിയും കൊല്ലവും തിരുവനന്തപുരത്തുമെല്ലാം ചിത്രം കാണാൻ തമിഴ്‍നാട്ടില്‍ നിന്നും ആരാധകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കര്‍ണാടകയിലും ലിയോയ്‍ക്ക് പുലര്‍ച്ചെ നാലിന് ഷോകള്‍ ഉണ്ടായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുള്ളതിനാല്‍ തമിഴ്‍നാട്ടില്‍ നിന്ന് അവിടേയ്‍ക്കും വിജയ് ആരാധകര്‍ എത്തിയേക്കും.

യുകെയില്‍ ഒരു ഇന്ത്യൻ സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് റിലീസിന് ലിയോയുടേതായിരിക്കും എന്ന് നേരത്തെ വ്യക്തമായിട്ടുണ്ട്. വിജയ്‍ നായകനാകുന്ന ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് യുകെയില്‍ റെക്കോര്‍ഡുകള്‍ തിരുത്തിയപ്പോള്‍ പിന്നിലായിരിക്കുന്നത് ഷാരൂഖ് ഖാന്റെ ജവാനും പഠാനും രജനികാന്തിന്റെ ജയിലറുമൊക്കെയാണ്. ആറാഴ്‍ച മുന്നേ യുകെയില്‍ ആഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. യുകെയില്‍ ലിയോ റെക്കോര്‍ഡ് തിരുത്തിയത് ചിത്രത്തിന്റ വിതരണക്കാരായ അഹിംസ് എന്റര്‍ടെയ്‍ൻമെന്റാണ് വിജയ്‍യുടെ ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്.

Read More: ജോലിക്കാരൻ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, ഗുണ്ടകള്‍ ബോളിവുഡ് നടിയുടെ പണം കവര്‍ന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios