കത്തി കഴുത്തില്‍ വെച്ചും അവര്‍ തന്നെ ഭീഷണിപ്പെടുത്തി എന്നും നിഖിത റാവല്‍.

നടി നിഖിത റാവല്‍ കൊള്ളയടിക്കപ്പെട്ടു. വീടിനു മുന്നില്‍ വെച്ചാണ് നിഖിത കൊള്ളയടിക്കപ്പെട്ടത്. വീട്ടിലെ ജീവനക്കാരില്‍ ഒരാളാണ് കവര്‍ച്ചക്കാരനെന്ന് താരം വ്യക്തമാക്കുന്നു. 3.5 ലക്ഷം കവര്‍ന്നെന്നാണ് പരാതി.

തോക്കൂ ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഗുണ്ടകള്‍ താരത്തെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് താൻ ഭയന്ന് പണം നല്‍കിയത് എന്നും നിഖിത റാവല്‍ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി. വീട്ടിലെ ജീവനക്കാരില്‍ ഒരാളാണ് ചില ഗുണ്ടകളുടെ സഹായത്തോടെ ഭീഷണിപ്പെടുത്തിയത് എന്നും നടി നിഖിത റാവല്‍ വെളിപ്പെടുത്തുന്നു. വീട്ടിലെ മറ്റ് ജീവനക്കാര്‍ ഇല്ലാതിരുന്നപ്പോഴാണ് ഗുണ്ടകള്‍ നിഖിതയെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ ഷോക്കിലാണ് ഞാൻ ഇപ്പോഴുള്ളതെന്നും താരം വ്യക്തമാക്കുന്നു. വീട്ടിലെ ജീവനക്കാരൻ ഭീഷണിപ്പെടുത്തി എന്നത് തനിക്ക് വിശ്വസിക്കാനാകുന്നില്ല എന്നാണ് നിഖിത റാവല്‍ വ്യക്തമാക്കുന്നത്.

ചിലര്‍ വിശ്വസം നേടിയ ശേഷം മോശമായി പെരുമാറുന്നത് ദു:ഖകരമായ ഒരു സംഭവമാണെന്ന് ബോളിവുഡ് നടി ചൂണ്ടിക്കാട്ടുന്നു. ഒരുപാട് പേര്‍ തോക്കിൻ മുനയില്‍ തന്നെ നിര്‍ത്തിയപ്പോള്‍ ഒന്നും ചെയ്യാനായില്ല എന്നു നടി നിഖിത റാവല്‍ വ്യക്തമാക്കി. കത്തി കഴുത്തില്‍ വെച്ചായിരുന്നു അവര്‍ തന്നെ ഭീഷണിപ്പെടുത്തിയതും പണം ആവശ്യപ്പെട്ടും. അപ്പോള്‍ അവരുടെ ആവശ്യം അംഗീകരിക്കലേ തനിക്ക് നിവൃത്തിയുണ്ടായിരുന്നുള്ളുവെന്നും പണത്തിനൊപ്പം ആഭരണങ്ങളും നഷ്‍ടപ്പെട്ടു എന്നും നിഖിത റാവല്‍ വെളിപ്പെടുത്തുന്നു.

പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കി താരം നേരിട്ടത് ഭീകരമായ ഒരു അനുഭവമായിരുന്നു എന്നും ജീവൻ തിരിച്ചു കിട്ടിയതില്‍ തനിക്ക് നന്ദിയുണ്ട് എന്നും പറയുന്നു. എല്ലാം തിരിച്ച് നേടാൻ കഴിയും. എന്നാല്‍ ജീവൻ അങ്ങനെ അല്ല. പ്രപഞ്ചത്തോട് നന്ദിയെന്നും നിഖിത റാവല്‍ പറയുന്നു.

Read More: 'കാറില്‍ വാളുകള്‍ സൂക്ഷിച്ചിരുന്നു', ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ വെളിപ്പെടുത്തല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക