നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രമാണ് ലൌവ് ആക്ഷൻ ഡ്രാമ. ചിത്രത്തില്‍ നായികയായി എത്തുന്നത് നയൻതാരയാണ്. ധ്യാൻ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. അതിനിടെ ചിത്രത്തിന്റെ രസകരമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അജു വര്‍ഗീസ്.

അജു വര്‍ഗീസിന് പിന്നിലായി നിവിൻ പോളി നില്‍ക്കുന്നതാണ് ഫസ്റ്റ് ലുക്ക്.  ഒഴിഞ്ഞ മദ്യക്കുപ്പി എറിയുന്ന അജു വര്‍ഗസാണ് ഫോട്ടോയിലുള്ളത്.  ഇതായിരുന്നു എന്റെ മനസ്സിലെ ഫസ്റ്റ് ലുക്ക്. എന്നെ ചതിച്ചതാ എന്ന് പറഞ്ഞാണ് അജു വര്‍ഗീസ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അജു സിനിമയുടെ നിര്‍മ്മതാക്കളില്‍ ഒരാള്‍ കൂടി ആയതുകൊണ്ടാണ് ഇങ്ങനെ ഫസ്റ്റ് ലുക്ക് എന്ന് ആരാധകര്‍ പറയുന്നു.