സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ലൗ ആന്റ് വാർ. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരാണ് ഈ ത്രികോണ പ്രണയകഥയിലെ പ്രധാന താരങ്ങൾ.
രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ലൗ ആന്റ് വാർ. ചിത്രത്തിന്റേതായി പുറത്തുവന്ന ക്യാരക്ടർ പോസ്റ്ററുകൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്. 2027 ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ബോളിവുഡ് സിനിമാ ലോകം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാത്തിരിക്കുന്ന സിനിമ കൂടിയാണ് ലവ് ആന്റ് വാർ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ലൗ ആന്‍റ് വാര്‍ ഒരു ത്രികോണ പ്രണയകഥയാണ് ആവിഷ്കരിക്കുന്നത്. രൺബീർ കപൂർ വിക്കി കൗശൽ എന്നിവര്‍ക്ക് തുല്യ പ്രധാന്യമായിരിക്കും ചിത്രത്തില്‍. ഛാവ പോലുള്ള വന്‍ ഹിറ്റ് നല്‍കിയ വിക്കി കൗശലിന്‍റെ ഇപ്പോഴത്തെ താരമൂല്യം വച്ചുള്ള മാറ്റമല്ല ഇതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റിന്‍റെ റിലീസ് തീയതി നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2026ല്‍ റംസാൻ, രാം നവമി തുടങ്ങിയ ഉത്സവങ്ങൾ ഉൾപ്പെടെയുള്ള ഒരു പ്രധാന അവധിക്കാലത്തോടനുബന്ധിച്ചാണ് റിലീസിംഗ് എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
2022ൽ ബ്രഹ്മാസ്ത്ര: പാർട്ട് -വൺ-ശിവയ്ക്കുശേഷം രൺബീറും ആലിയയും ബിഗ് സ്ക്രീനിൽ ഒരുമിക്കുന്നു എന്നത് ആകർഷണീയതയാണ്. സവാരിയയ്ക്ക് ശേഷം ബൻസാലിക്ക് ഒപ്പം രൺബീർ കപൂർ ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. 2022ൽ ആലിയ ഭട്ട് അഭിനയിച്ച ഗംഗുബായ് കത്തിയവാടി എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഛാവയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനുശേഷം എത്തുന്ന വിക്കി കൗശൽ ചിത്രം കൂടിയാണിത്.
2024ൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ലവ് ആന്റ് വാർ. 425 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ഒടിടി റിലീസിനായി നെറ്റ്ഫ്ലിക്സുമായി 130 കോടി രൂപയുടെ കരാർ ഉറപ്പിച്ചതായും, മ്യൂസിക്, സാറ്റലൈറ്റ് അവകാശങ്ങളിലൂടെ മാത്രം 70-80 കോടി രൂപ കൂടി ചിത്രം നേടിയതായും റിപ്പോർട്ടുകളുണ്ട്.



