ലിയോ പോലെ ഒരു പടം നിര്‍മ്മിച്ച ലളിത് ആദ്യം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആയിരുന്നു. പിന്നെയാണ് സഹനിര്‍മ്മാതാവായത്. ഇത് എങ്ങനെ സംഭവിച്ചുവെന്നാണ് ഫിലിം ജേര്‍ണലിസ്റ്റ് ആനന്ദന്‍ ഒരു യൂട്യൂബ് അഭിമുഖത്തില്‍ വ്യക്തമാക്കിയത്.  

ചെന്നൈ: ജൂലൈ 25നാണ് നടന്‍ പ്രദീപ് രംഗനാഥന്‍റെ 31-ാം ജന്മദിനത്തോടനുബന്ധിച്ച് ലവ് ഇൻഷുറൻസ് കമ്പനി എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്. വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം റൗഡി പിക്ചേര്‍സിന്‍റെ ബാനറില്‍ നയന്‍ താരയാണ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം അജിത്ത് കുമാര്‍ ചിത്രത്തിന്‍റെ ഡേറ്റ് നഷ്ടപ്പെട്ടതിന് ശേഷം വിഘ്നേശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി.

എന്നാല്‍ അജിത്ത് ചിത്രം നഷ്ടപ്പെട്ടതിന് പിന്നാലെ നിരവധി പ്രതിസന്ധികള്‍ കടന്നാണ് വിഗ്നേഷിന് ഈ ചിത്രം ലഭിച്ചത് എന്നാണ് തമിഴ് സിനിമ ലോകത്തെ സംസാരം. ലവ് ഇൻഷുറൻസ് കമ്പനി സഹ നിര്‍മ്മാതാവ് സെവന്‍ത് സ്റ്റാര്‍ ഫിലിംസിന്‍റെ ലളിത് കുമാറാണ്. ലിയോ പോലെ ഒരു പടം നിര്‍മ്മിച്ച ലളിത് ആദ്യം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആയിരുന്നു. പിന്നെയാണ് സഹനിര്‍മ്മാതാവായത്. ഇത് എങ്ങനെ സംഭവിച്ചുവെന്നാണ് ഫിലിം ജേര്‍ണലിസ്റ്റ് ആനന്ദന്‍ ഒരു യൂട്യൂബ് അഭിമുഖത്തില്‍ വ്യക്തമാക്കിയത്. 

ആദ്യം ലളിത് കുമാര്‍ തന്നെയാണ് 'ലവ് ഇൻഷുറൻസ് കോര്‍പ്പറേഷന്‍'എന്ന് പേരിട്ട ചിത്രം നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ പിന്നീട് ഈ പേരില്‍ അടക്കം നിയമപ്രശ്നമായി ഇത് പരിഹരിച്ച് ലവ് ഇൻഷുറൻസ് കമ്പനി എന്ന പേര് ഇട്ട് ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ പടത്തിന് ഒരു തുക നല്‍കാം എന്ന ധാരണയില്‍ ലളിത് സഹനിര്‍മ്മാതാവായി. 

ഇതോടെ നയന്‍താരയ്ക്കും ഭര്‍ത്താവായ വിഗ്നേഷിനും സ്വയം നിര്‍മ്മിക്കേണ്ടി വന്നു ചിത്രം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് വേഗത്തില്‍ പുരോഗമിക്കുന്നു എന്നാണ് വിവരം. ഇടയ്ക്ക് വിഘ്നേശ് ശിവന് നേരെ കുറ്റപ്പെടുത്തൽ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ലവ് ഇൻഷുറൻസ് കമ്പനി ലൊക്കേഷനില്‍ കൃത്യമായി വിഘ്നേഷ് ഷൂട്ടിന് എത്തുന്നുണ്ട്. അതിന് കാരണം സ്വന്തം പണമാണ് മുടക്കുന്നത് എന്നതിനാലാണ് എന്നാണ് ഫിലിം ജേര്‍ണലിസ്റ്റ് ആനന്ദന്‍ ഒരു യൂട്യൂബ് അഭിമുഖത്തില്‍ പറയുന്നത്. 

2015 ൽ നാനും റൗഡി താൻ എന്ന സിനിമ വിജയമായതോടെ വിഘ്നേശ് സംവിധായകനായി മാറി. വിജയ് സേതുപതി, നയൻതാര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. ഈ സെറ്റിലെ പരിചയമാണ് പിന്നെ പ്രണയമായി നയന്‍താര വിഘ്നേശ് വിവാഹത്തില്‍ എത്തിയത്. എന്നാല്‍ വിവാഹത്തിന് ശേഷം വിഘ്നേശിന് അത്ര നല്ല കരിയര്‍ അല്ലായിരുന്നു. കാത്ത് വക്കല് രണ്ട് കാതല്‍ എന്ന വിജയ് സേതുപതി നയന്‍താര സാമന്ത ചിത്രം പരാജയമായി. പിന്നാലെ ഡേറ്റ് ലഭിച്ച അജിത്ത് ചിത്രം നഷ്ടമായി.വിഘ്നേശിന്‍റെ കരിയറില്‍ നിര്‍ണ്ണായകമാണ് ലവ് ഇൻഷുറൻസ് കമ്പനി എന്ന ചിത്രം. 

ഹൗസ് ഓഫ് ദി ഡ്രാഗണിൻ്റെ തീപാറും അവസാന എപ്പിസോഡ് ചോര്‍ന്നു: സംഭവം സത്യമെന്ന് എച്ച്ബിഒ

Wayanad Landslide Live: മുണ്ടക്കൈ ദുരന്തം; മരണം 267 ആയി, 3-ാം ദിവസവും തെരച്ചിൽ തുടരുന്നു