Asianet News MalayalamAsianet News Malayalam

ക്യാമ്പസ് കഥ പറയുന്ന പുതിയ ചിത്രം, 'ലവ്‍ഫുള്ളി യുവേഴ്‍സ് വേദ' ദൃശ്യങ്ങള്‍

രജിഷ വിജയനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

Lovefully Yours Veda campus film Sneak Peek out
Author
First Published Jan 30, 2023, 7:42 PM IST

രജിഷ വിജയൻ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'ലവ്‍ഫുള്ളി യുവേഴ്‍സ് വേദ'. നവാഗതനായ പ്രഗേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാബു വൈലത്തൂര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ വെങ്കിടേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി നേതാവായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വെങ്കിടേഷഷ് അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, അനിഘ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ തുടങ്ങിയവര്‍ക്കൊപ്പം തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ടോബിൻ തോമസ് ആണ്. സോബിൻ സോമൻ ആണ് എഡിറ്റിംഗ്.

രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആർ ടു എന്റർടൈയ്മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ.

 ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രവുമാണ്  'ലവ്‍ഫുള്ളി യുവേഴ്‍സ് വേദ'. ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്‍ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് 'ലവ്‍ഫുള്ളി യുവേഴ്‍സ് വേദ'യുടെ പ്രവര്‍ത്തകര്‍ പറയുന്നു.  കലാസംവിധാനം സുഭാഷ് കരുൺ ആണ്.  റഫീക്ക് അഹമ്മദ്, രതി ശിവരാമൻ, ധന്യ സുരേഷ് മേനോൻ എന്നിവര്‍ ഗാനരചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം രാഹുല്‍ രാജ്, സഹനിര്‍മ്മാണം അബ്‍ദുൾ സലിം, പ്രൊജക്ട് ഡിസൈനർ വിബീഷ് വിജയൻ,മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്,  പരസ്യകല യെല്ലോ ടൂത്ത്‍സ്, കളറിസ്റ്റ് ലിജു പ്രഭാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ സി സി,  പിആർഒ എ എസ് ദിനേശുമാണ്.

Read More: നാനിയുടെ വിളയാട്ടം, എതിരിടാൻ ഷൈൻ ടോം ചാക്കോയും- 'ദസറ' ടീസര്‍ പുറത്ത്

Follow Us:
Download App:
  • android
  • ios