സര്‍പ്രൈസ് ഹിറ്റായ ചിത്രം ഒടിടിയിലേക്കും.

ഹരീഷ് കല്യാണും ദിനേശും പ്രധാന കഥാപാത്രങ്ങളായതാണ് ലബ്ബര്‍ പന്ത്. തമിഴില്‍ പ്രദര്‍ശനത്തിന് എത്തിയ ആ ചിത്രം കളക്ഷനില്‍ അത്ഭുതമായിരുന്നു. അധികം ഹൈപ്പില്ലാതെ എത്തിയ ഒരു ചിത്രമായിട്ടും ശ്രദ്ധയാകര്‍ഷിച്ചു. ലബ്ബര്‍ പന്ത് സിനിമ ഇനി ഒടിടിയിലേക്കും എത്തുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഇന്ത്യക്ക് പുറത്താണ് ഒടിടിയില്‍ ആദ്യം ചിത്രം ലഭ്യമാകുക. സിംപ്ലി സൗത്തിലൂടെയാണ് ഒടിടിയില്‍ എത്തുക. ലബ്ബര്‍ പന്ത് ഒക്ടോബര്‍ 18നാണ് ഒടിടിയില്‍ ഇന്ത്യക്ക് പുറത്ത് ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ട്. ലബ്ബര്‍ പന്ത് ഒടിടിയില്‍ എത്തുമ്പോഴും മികച്ച പ്രതികരണം നേടും എന്നാണ് പ്രതീക്ഷ. ലബ്ബര്‍ പന്ത് ഇന്ത്യയിലും എപ്പോഴായിരിക്കും ഒടിടിയില്‍ ലഭ്യമാകുക എന്നതിനാലാണ് ഇനി ആകാംക്ഷ. എഴുപത്തിയഞ്ച് ലക്ഷം മാത്രമായിരുന്നു റിലീസിന് ചിത്രം നേടിയത്. മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചതോടെ കളക്ഷനിലും വര്‍ദ്ധനയുണ്ടായി. ചിത്രം രണ്ടാം ദിവസം 1.5 കോടി രൂപ നേടി. അങ്ങനെ 26 ദിവസത്തിലാണ് 41 കോടിയില്‍ അധികം നേടിയത്.

തമിഴരശനും പച്ചമുത്തുവുമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. എസ് ലക്ഷ്‍മണ്‍ കുമാറിനൊപ്പം തമിഴ് ചിത്രത്തിന്റെ നിര്‍മാണത്തില്‍ എ വെങ്കടേഷും പങ്കാളിയായി. ചിത്രം നിര്‍മിച്ചത് പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. ചെറിയ ബജറ്റിലായിരുന്നു ചിത്രം നിര്‍മിച്ചത്.

ഹരീഷ് കല്യാണും ദിനേഷിനും ഒപ്പം ചിത്രത്തില്‍ മലയാളി നടി സ്വാസികയും സഞ്‍ജന കൃഷ്‍ണമൂര്‍ത്തിയും കാളി വെങ്കടും ബാല ശരണവണനും ദേവദര്‍ശിനിയും ഗീത കൈലാസവും ജെൻസണ്‍ ദിവാകറും ടിഎസ്‍കെയും മോണിക്ക സെന്തില്‍കുമാറും കര്‍ണൻ ജാനകിയും വീരമണി ഗണേശനും ശരത്തും എവി ദേവയും നിവാശിനി പി യുവും എൻ കെ വെങ്കടേശനും പര്‍വേസ് മുഷറഫും വിശ്വ മിതന്രനും പ്രദീപ് ദുരൈരാജും പൂബാലം പ്രഗതീശ്വരനും ആദിത്യ കതിറും വിജെ താരയും ഉണ്ട്. സ്‍പോര്‍ട്‍സിന് പ്രാധാന്യമുള്ള ചിത്രവും ആയിരുന്നു. ദിനേഷ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീതം സീൻ റോള്‍ദാൻ നിര്‍വഹിച്ചു.

Read More: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബൻ- 'പലരും മാറാനും സാധ്യതയുണ്ട്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക