മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ലൂസിഫര്‍ ടെലിവിഷനില്‍. റിലീസിന്റെ എഴുപത്തിയെട്ടാം ദിനമായ, വരുന്ന ഞായറാഴ്ച ഏഷ്യാനെറ്റിലാണ് പ്രദര്‍ശനം. വൈകിട്ട് ഏഴിനാണ് ഷോ. നേരത്തേ ഓണ്‍ലൈന്‍ സ്ട്രീമിഗ് പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. റിലീസിന്റെ അന്‍പതാം ദിനത്തിലായിരുന്നു ആമസോണ്‍ പ്രൈമിലെ സ്ട്രീംമിംഗ്.

മലയാളത്തില്‍ ജനപ്രീതിയുടെ പുതിയ ഉയരങ്ങള്‍ കണ്ടെത്തിയ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറിന് മുന്‍പേ 'ലൂസിഫറി'ന്റെ തുടര്‍ച്ചയെക്കുറിച്ച് ഒരു സര്‍പ്രൈസ് പ്രഖ്യാപനം വരാനിരിക്കുന്നു എന്നതും പ്രത്യേകതയാണ്. ഇന്ന് വൈകിട്ട് ആറിന് മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ വച്ചാണ് 'ലൂസിഫര്‍' സീക്വലിന്റേതെന്ന് കരുതപ്പെടുന്ന പ്രഖ്യാപനം നടക്കുന്നത്.