ഇനി കൊറോണ ധവാനും ഒടിടിയിലേക്ക്.

സി സി നിതിന്റെ സംവിധാനത്തിലുള്ള ചിത്രമായിരുന്നു കൊറോണ ധവാൻ. രസകരമായ ഒരു കോമഡി എന്റര്‍ടെയ്‍ൻമെന്റ് ചിത്രമായിരുന്നു കൊറോണ ധവാൻ. കൊറോണ ധവാൻ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലുക്‍മാൻ അവറാൻ, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കൊറോണ ധവാൻ സെപ്‍തംബര്‍ അവസാനത്തോടെ സൈന പ്ലേയില്‍ സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ജോണി ആന്റണി, ഇര്‍ഷാദ്, ധര്‍മജൻ ബോള്‍ഗാട്ടി, സുനില്‍ സുഖദ, ശരത് സഭ, ബാലാജി ശര്‍മ, ഉണ്ണി നായര്‍, സിനോജ് വര്‍ഗീസ്, വിനീത് ട്ടില്‍, ഹരീഷ് പെങ്ങൻ, ശ്രുതി ജയൻ എന്നിങ്ങനെ നിരവധി താരങ്ങള്‍ കൊറോണ ധവാനില്‍ വേഷമിട്ടിരുന്നു. തിരക്കഥ സുജൈ മോഹൻരാജായിരുന്നു എഴുതിയത്. ഛായാഗ്രാഹണം ജനീഷ് ജയനന്ദനായിരുന്നു നിര്‍വഹിച്ചത്. സംഗീതം റിജോ ജോസഫ് ആയിരുന്നു.

'കൊറോണ ധവാന്‍' ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. കൊറോണ ജവാൻ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നതെങ്കിലും പിന്നീട് കൊറോണ ധവാൻ എന്ന് മാറ്റുകയായിരുന്നു.

ഷാരുഖ് ഖാനും അറ്റ്‌ലിക്കും കത്തുമായി സംവിധായകന്‍ സിസി എത്തിയിരുന്നു. ഷാരൂഖ് ഖാൻ നായകനായി വേഷമിടുന്ന ചിത്രത്തിന് 'ജവാന്' എങ്ങനെയാണ് ആ പേര് സെൻസര്‍ ബോര്‍ഡിനെ പേടിക്കാതെ കിട്ടിയതെന്ന് ചോദിച്ചുകൊണ്ടാണ് കത്ത്. 'കൊറോണ ജവാൻ' എന്നായിരുന്നു ഞങ്ങളുടെ സിനിമയുടെ പേര്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിനെ പേടിച്ച് 'കൊറോണ ധവാന്‍' എന്നാക്കി മാറ്റിയെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

Read More: ഹൃത്വിക്കുമായി ലിപ്‍ലോക്ക്, ഐശ്വര്യ റായ്‍ക്ക് ലീഗല്‍ നോട്ടീസ്, വിചിത്രമെന്നും നടി, അന്ന് പറഞ്ഞത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക