മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ പുതിയ സിനിമയാണ് ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന. ഏറെക്കാലത്തിനു ശേഷം മോഹൻലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ജിബി- ജോജു ടീമാണ് ചിത്രം സംവിധാനം ചെയ്‍തത്. മോഹൻലാലിന്റെ നര്‍മ്മരംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചിത്രത്തിന് മികച്ച സ്വീകാര്യതയാണെന്ന് വ്യക്തമാക്കി ഗായകൻ എം ജി ശ്രീകുമാര്‍ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് വൈറലാകുന്നത്.

ഫോണില്‍ ഒരാളോട് സംസാരിക്കുന്ന ഫോട്ടോയാണ് എം ജി ശ്രീകുമാര്‍ ഷെയര്‍ ചെയ‍്‍തിരിക്കുന്നത്.  ശരിയാ, കേട്ടു ഇട്ടിമാണി സൂപ്പര്‍ഹിറ്റാണെന്ന് സന്തോഷം. ഒട്ടേറെപ്പേരാണ് ഫോട്ടോയ്‍ക്ക് കമന്റിട്ടിരിക്കുന്നത്. ചിത്രത്തില്‍ എം ജി ശ്രീകുമാര്‍ ഒരു ഗാനം ആലപിച്ചിട്ടുമുണ്ട്. വെറും കോമഡി മാത്രമല്ല ഒരു കുടുംബ ചിത്രം കൂടിയാണ് ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന എന്നുമാണ് റിപ്പോര്‍ട്ട്.