രാജ്‍കുമാര്‍ റാവു നായകനായി എത്തിയ ചിത്രമായിരുന്നു മെയ്‍ഡ് ഇൻ ചൈന. ചിത്രം റിലീസിന് പിന്നാലെ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.  മിഖില്‍ മുസലെ ആണ് ചിത്രം സംവിധാനം ചെയ്‍തത്.

മൌനി റോയ് ആയിരുന്നു മെയ്‍ഡ് ഇൻ ചൈനയില്‍ നായികയായി എത്തിയത്. ബോമൻ ഇറാനിയും ചിത്രത്തിലുണ്ടായിരുന്നു. വിജയ് ചിത്രമായ ബിഗിലും റിലീസ് ദിവസം തന്നെ  ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. തമിഴ്‍റോക്കേഴ്‍സ് ആണ് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ത്തിയത്.  തമിള്‍റോക്കേഴ്‍സ് തന്നെയാണ് ബിഗിലും ഓണ്‍ലൈനില്‍ ചോര്‍ത്തിയത്. സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ്‍റോക്കേഴ്‍സ് പോലുളള വെബ്‍സൈറ്റുകളെ ബ്ലോക്ക് ചെയ്യാൻ  ദില്ലി ഹൈക്കോടതി മുമ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. സിനിമകള്‍ അനൌദ്യോഗികമായി സ്ട്രീം ചെയ്യുന്ന തമിഴ്‍റോക്കേഴ്‍സ്, ഈസിടിവി, കാത്‍മൂവീസ്, ലൈംടോറന്റ്സ് തുടങ്ങിയ വെബ്‍സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. പക്ഷേ സിനിമ ഓണ്‍ലൈനില്‍ ചോരുന്നത് ഇപ്പോഴും തുടരുകയാണ്.